വേങ്ങരയിൽ ഹിന്ദുത്വ പ്രീണനമെന്ന അസ്ത്രം പ്രേയാഗിച്ച് സി.പി.എമ്മും ലീഗും
text_fieldsമലപ്പുറം: അങ്കം മുറുകിയ വേങ്ങരയിൽ ബി.ജെ.പി പ്രീണനമെന്ന അസ്ത്രം പരസ്പരം പ്രയോഗിച്ച് എൽ.ഡി.എഫും യു.ഡി.എഫും. മുസ്ലിം ലീഗ് നേതാക്കൾക്ക് ബി.ജെ.പിയോടുള്ള ‘മൃദുനയ’ത്തിലൂന്നിയാണ് സി.പി.എം കാമ്പയിൻ. പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്ക് ഡൽഹിയിൽ നൽകിയ സ്വീകരണത്തിൽ ബി.ജെ.പി നേതാവ് അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയായതും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിമാനം വൈകിയെന്ന പേരിൽ ലീഗ് എം.പിമാർ വിട്ടുനിന്നതും സി.പി.എം വോട്ടർമാർക്ക് മുന്നിൽ വെക്കുന്നു.
വനിത ലീഗ് അധ്യക്ഷ ഖമറുന്നിസ അൻവർ തിരൂരിൽ ബി.ജെ.പിയുടെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തതും സി.പി.എം പ്രചാരണായുധമാക്കുന്നുണ്ട്. ഹിന്ദുത്വവാദികൾക്കും മോദി സർക്കാറിനുമെതിരെ കോൺഗ്രസ് പ്രതിരോധം ദുർബലമാണെന്നും ആർ.എസ്.എസിനെ നേരിടാൻ പ്രാപ്തമായ മുന്നണി ഇടതുപക്ഷം മാത്രമാണെന്നും സി.പി.എം പറയുന്നു.
എൽ.ഡി.എഫ് കാമ്പയിന് അതേ നാണയത്തിലാണ് യു.ഡി.എഫിെൻറ മറുപടി. സംസ്ഥാന പൊലീസിെൻറ ന്യൂനപക്ഷവിരുദ്ധ മുഖമാണ് സി.പി.എമ്മിെൻറ ബി.ജെ.പി പ്രീണനത്തിന് തെളിവായി യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ആർ.എസ്.എസ്-സി.പി.എം രഹസ്യബാന്ധവമുണ്ടെന്നാണ് യു.ഡി.എഫിെൻറ മുഖ്യപ്രചാരണം. പിണറായി സർക്കാറിന് കീഴിൽ മതന്യൂനപക്ഷങ്ങൾ ഭയാശങ്കയിലാണെന്നും മതപണ്ഡിതൻമാർക്കെതിരെ പോലും യു.എ.പി.എ ചുമത്തപ്പെടുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചാരണ യോഗങ്ങളിൽ ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് പിണറായി വിരുന്നൊരുക്കിയതും മോദി സർക്കാറിനെ തുറന്നെതിർക്കാൻ മുഖ്യമന്ത്രി മടിക്കുന്നതും യു.ഡി.എഫ് ആയുധമാക്കുന്നു.
ബി.ജെ.പിയുടെ പ്രചാരണവും ന്യൂനപക്ഷ വിഷയങ്ങളിൽ കേന്ദ്രീകരിച്ചാണ്. കേന്ദ്രത്തിെൻറ ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുൾപ്പെടെയുള്ള പദ്ധതികളും മുത്തലാഖ് വിഷയത്തിൽ മുസ്ലിം വനിതകൾക്ക് അനുകൂലമായ കേന്ദ്ര സർക്കാർ നിലപാടുമാണ് ബി.ജെ.പി നേതാക്കൾ േവാട്ടർമാരോട് വിശദീകരിക്കുന്നത്. മണ്ഡലത്തിൽ നിർണായകമായ പ്രവാസി കുടുംബങ്ങളെ സ്വാധീനിക്കാൻ ഇരു മുന്നണികളും കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.