കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ തുടങ്ങി
text_fieldsവേങ്ങര: യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറിെൻറ പ്രചാരണാർഥം പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ റോഡ് ഷോ കണ്ണമംഗലം പഞ്ചായത്തിൽനിന്ന് തുടക്കം കുറിച്ചു. വൈകീട്ട് അടിവാരത്ത് ആരംഭിച്ച ഷോ കാപ്പിൽ, കിളിനക്കോട് കശ്മീർ, തടത്തിൽപ്പാറ, മുതുവിൽക്കുണ്ട്, ചേറൂർ, അച്ചനമ്പലം, പടപ്പറമ്പ്, മുക്കിൽപ്പീടിക, എരണിപ്പടി, തോട്ടശ്ശേരിയറ, മുല്ലപ്പടി, വാളക്കുട, വടപ്പൊന്ത, മേമാട്ടുപ്പാറ, എടക്കാപ്പറമ്പ് എന്നിവിടങ്ങളിലൂടെ നീങ്ങി തീണ്ടേക്കാട് സമാപിച്ചു. വ്യാഴാഴ്ച പറപ്പൂരിലും തുടർന്ന് എ.ആർ. നഗർ, ഒതുക്കുങ്ങൽ, വേങ്ങര, ഊരകം പഞ്ചായത്തുകളിലുമാണ് പര്യടനം.
മാണിയും ജോസഫും എത്തും
വേങ്ങര: യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് ശനിയാഴ്ച വേങ്ങരയില്‍ നടക്കുന്ന കേരള കോൺഗ്രസ് (മാണി) കൺവെൻഷനിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന് പാർട്ടി ഭാരവാഹികൾ അറിയിച്ചു. മുൻമന്ത്രിമാരായ കെ.എം. മാണി, പി.ജെ ജോസഫ്, ജോസ് കെ. മാണി എം.പി തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തില്‍ കെ.കെ. ജയപ്രകാശ്, പള്ളിക്കുന്നേല്‍ ദേവസ്യ, സതീഷ് എറമങ്ങാട് എന്നിവര്‍ സംബന്ധിച്ചു.
രാഷ്ട്രീയ കാപട്യത്തിനെതിരെ വിധിയെഴുതും –എസ്.ഡി.പി.െഎ
വേങ്ങര: സംഘ്പരിവാർ സംഘടനകളോട് ഇടത്, വലത് മുന്നണികൾ തുടരുന്ന രാഷ്ട്രീയ കാപട്യത്തിനെതിരെ വേങ്ങരയിലെ ജനങ്ങൾ വിധിയെഴുതുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇരുമുന്നണികളും കേരളം ഭരിച്ചപ്പോൾ സംഘ്പരിവാർ വിധേയത്വം കേരളം കണ്ടതാണ്. നിയമസഭയിൽ സംസാരിക്കാനോ ഹാദിയയെ സന്ദർശിക്കുവാനോ യു.ഡി.എഫ് നേതാക്കൾ തയാറായിട്ടില്ല. ഉപരാഷ്ട്രപതി െതരഞ്ഞെടുപ്പിൽ ലീഗ് സ്വീകരിച്ച നിലപാടും വേങ്ങരയിലെ വോട്ടർമാർ ഗൗരവത്തിൽ കാണും. സ്ഥാനാർഥി കെ.സി. നസീർ, കൃഷ്ണൻ എരഞ്ഞിക്കൽ, ബീരാൻ കുട്ടി, ഷൗക്കത്ത് കാവനൂർ എന്നിവർ സംസാരിച്ചു.
ഊരകത്ത് എൽ.ഡി.എഫ് റാലി
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി എൽ.ഡി.എഫ് ഊരകത്ത് നടത്തിയ പഞ്ചായത്ത് റാലി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കാരാത്തോടുനിന്ന് പ്രകടനം ആരംഭിച്ചു. ലത്തീഫ് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ചിറ്റയം ഗോപകുമാര്‍, പി. ഉണ്ണി, എ.എം. ആരിഫ്, പി. ഐഷപോറ്റി, സി.പി.എം ജില്ല സെക്രട്ടറി പി.പി. വാസുദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.