വേങ്ങര: സി.പി.എം കണ്ണ് സ്വതന്ത്രനിൽ തന്നെ
text_fieldsമലപ്പുറം: വേങ്ങരയിൽ സി.പി.എം ഉൗന്നൽ നൽകുന്നത് സ്വതന്ത്രനു തന്നെ. ബുധനാഴ്ച ചേർന്ന മലപ്പുറം ജില്ല സെക്രേട്ടറിയറ്റിലും വേങ്ങര മണ്ഡലം കമ്മിറ്റി യോഗത്തിലും ഉരുത്തിരിഞ്ഞ പൊതു അഭിപ്രായം ഇതാണ്. സ്വതന്ത്രനില്ലെങ്കിൽ പാർട്ടി സ്ഥാനാർഥിയെ ഗോദയിലിറക്കും. യുവജന വിഭാഗത്തിൽനിന്നായിരിക്കും സ്ഥാനാർഥി.
എസ്.എഫ്.െഎ അഖിലേന്ത്യ നേതാവ് വി.പി. സാനു ഉൾപ്പെടെയുള്ളവർ പരിഗണനയിലുണ്ട്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ഇടതുമുന്നണിക്ക് പൊതുവെ അനുകൂലമാണെന്നാണ് നേതൃയോഗത്തിലെ വിലയിരുത്തൽ. സംസ്ഥാന സർക്കാറിെൻറ ഭരണനേട്ടങ്ങൾക്കൊപ്പം ദേശീയതലത്തിൽ ഹിന്ദുത്വ വർഗീയതക്കെതിരെ ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടുകളിൽ ഉൗന്നിയായിരിക്കും പ്രചാരണം. ഇതുവഴി ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാമെന്നാണ് സി.പി.എം വിലയിരുത്തൽ.
രാജ്യസഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയടക്കം ലീഗ് എം.പിമാർ വോട്ടു ചെയ്യാതിരുന്നത് വേങ്ങരയിൽ പ്രചാരണ വിഷയമാക്കും. മലപ്പുറം പാസ്പോർട്ട് ഒാഫിസ് നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ ബുധനാഴ്ചത്തെ പ്രസ്താവന വേങ്ങര ഉപതെരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടുള്ളതാണ്. വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥാനാർഥിയായപ്പോൾ ലഭിച്ച വോട്ടുകൾ മറ്റൊരാൾക്ക് സമാഹരിക്കാനാവില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. തെരെഞ്ഞടുപ്പിന് മുന്നോടിയായി ബുധനാഴ്ച ജില്ല എൽ.ഡി.എഫ് േയാഗം ചേർന്നിരുന്നു.
സി.പി.എം മലപ്പുറം, തിരൂരങ്ങാടി, കോട്ടക്കൽ ഏരിയ കമ്മിറ്റി അംഗങ്ങളെ ഉർപ്പെടുത്തി വേങ്ങര മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. ബൂത്തുതല കമ്മിറ്റികളും നിലവിൽ വന്നു. വോട്ടുചേർക്കലും പൂർത്തിയാക്കിയതായി പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് യോഗത്തിൽ കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവൻ, പാലോളി മുഹമ്മദ്കുട്ടി എന്നിവർ പെങ്കടുത്തു. തുടർന്ന് പാർട്ടി ജില്ല സെക്രേട്ടറിയറ്റംഗങ്ങൾ പെങ്കടുത്ത വേങ്ങര മണ്ഡലം കമ്മിറ്റിയും ചേർന്നു. 18ന് ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലായിരിക്കും സ്ഥാനാർഥിയെ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.