Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവേങ്ങര...

വേങ്ങര ഉപതെരഞ്ഞെടുപ്പ്​: വിജ്ഞാപനം ഉടൻ; രാഷ്​ട്രീയ ​നീക്കങ്ങൾക്ക്​ വേഗം കൂടുന്നു

text_fields
bookmark_border
വേങ്ങര ഉപതെരഞ്ഞെടുപ്പ്​: വിജ്ഞാപനം ഉടൻ; രാഷ്​ട്രീയ ​നീക്കങ്ങൾക്ക്​ വേഗം കൂടുന്നു
cancel

മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന്​ ഒഴിവുവന്ന വേങ്ങര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്​ വിജ്ഞാപനം ഇറങ്ങാൻ ദിവസങ്ങൾ ശേഷിക്കേ രാഷ്​ട്രീയ ചർച്ചകൾ സജീവമാകുന്നു. അടുത്ത ആഴ്​ചയോടെ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ വിജ്ഞാപനം ഇറക്കുമെന്നാണ്​ കരുതുന്നത്​. 
ഇ. അഹമ്മദ്​ എം.പിയുടെ നിര്യാണത്തെ തുടർന്ന്​ മലപ്പുറം മണ്ഡലത്തിൽനിന്ന്​ പാർലമ​​​​െൻറിലേക്ക്​ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കുഞ്ഞാലിക്കുട്ടി ഏപ്രിൽ 25നാണ്​ നിയമസഭാംഗത്വം രാജിവെച്ചത്​. സാധാരണ ഗതിയിൽ നിയമസഭ സീറ്റ്​ ഒഴിവ്​ വന്നാൽ ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ്​ നടത്ത​ണമെന്നാണ്​ ചട്ടം. ഇതനുസരിച്ച്​ ഒക്​ടോബർ 25നകം​ ​െതരഞ്ഞെടുപ്പ്​ നടക്കണം. ഇതിനായി സെപ്​റ്റംബറിൽ വിജ്ഞാപനം ഇറക്കേണ്ടതുണ്ട്​. ഇൗ സാഹചര്യത്തിലാണ്​ രാഷ്​ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾക്ക്​ ജീവൻവെക്കുന്നത്​. 

മുസ്​ലിം ലീഗി​​​​​െൻറ സിറ്റിങ്​ സീറ്റിൽ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി യു.ഡി.എഫിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിന്​ നീക്കങ്ങളാരംഭിച്ചു. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വെള്ളിയാഴ്​ച വേങ്ങരയിൽ കോൺഗ്രസ്​ നേതാക്കളുടെ യോഗം വിളിച്ചുചേർത്തത്​ ഇതി​​​​​െൻറ ഭാഗമായാണ്​. എ.ആർ നഗർ, കണ്ണമംഗലം, ഒതുക്കുങ്ങൽ, പറപ്പൂർ, ഉൗരകം, വേങ്ങര എന്നീ പഞ്ചായത്തുകളാണ്​ മണ്ഡലത്തിലുള്ളത്​. ഇതിൽ കണ്ണമംഗലം, പറപ്പൂർ, വേങ്ങര എന്നീ പഞ്ചായത്തുകളിലാണ്​ യു.ഡി.എഫ്​ സംവിധാനത്തിൽ വിള്ളലുകളുള്ളത്​. 

പറപ്പൂരിൽ സി.പി.എം, എസ്​.ഡി.പി​.​െഎ, വെൽ​െഫയർ പാർട്ടി എന്നിവരുടെ പിന്തുണയോടെ കോൺഗ്രസാണ്​ ഭരിക്കുന്നത്​. കണ്ണമംഗലത്തും വേങ്ങരയിലും​ ലീഗാണ്​ ഭരണത്തിൽ. മറ്റു പഞ്ചായത്തുകളിൽ യു.ഡി.എഫാണ്​ ഭരണത്തിലിരിക്കുന്നത്​. 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 38,057 വോട്ടി​​​​​െൻറ ഭൂരിപക്ഷത്തിലാണ്​ പി.കെ. കുഞ്ഞാലിക്കുട്ടി സി.പി.എമ്മി​ലെ എതിർസ്​ഥാനാർഥി അഡ്വ. പി.പി. ബഷീറിനെ തോൽപിച്ചത്​. 2017 ഏപ്രിലിൽ മലപ്പുറം ലോക്​സഭ ​മണ്ഡലത്തിലേക്ക്​ നടന്ന ​ഉപതെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ മാത്രം കുഞ്ഞാലിക്കുട്ടിക്ക്​ 40,529 വോട്ടി​​​​​െൻറ ഭൂരിപക്ഷം കിട്ടിയിരുന്നു. ലോക്​സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഭൂരിപക്ഷം വർധിച്ചതി​​​​​െൻറ ആത്​മവിശ്വാസത്തിലാണ്​ മുസ്​ലിം ലീഗ്​, ഉറച്ച കോട്ടകളിലൊന്നിൽ ​വീണ്ടും അങ്കത്തിനിറങ്ങുന്നത്​.  


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsVenjara Bye ElectionPolitics
News Summary - venjara bye election 2017- politics
Next Story