കോൺഗ്രസ് നേതാക്കൾ പാണക്കാടെത്തിയതിലെ രാഷ്ട്രീയ സന്ദേശം വ്യക്തമെന്ന് വിജയരാഘവൻ
text_fieldsതിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾ ഇന്ന് പാണക്കാട് പോയതിന് പിറകിലെ രാഷ്ട്രീയ സന്ദേശം വ്യക്തമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ലീഗാണ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നതെന്ന് നേരത്തെ ചൂണ്ടികാട്ടിയതാണെന്ന് അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൽ.ഡി.എഫ് കൺവീനർ കൂടിയായ വിജയരാഘവൻ.
മതമൗലികവാദ ശക്തികളുമായും ബി.ജെ.പിയുമായും യു.ഡി.എഫ് സഖ്യമുണ്ടാക്കുകയാെണന്നും അദ്ദേഹം പറഞ്ഞു.
വികസനത്തുടർച്ച വേണമെന്നാണ് എൽ.ഡി.എഫ് പ്രചാരണവിഷയമാക്കുക എന്ന് വിജയരാഘവൻ പറഞ്ഞു. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം കേന്ദ്രം അവരെ അടിച്ചമർത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് പ്രചരണജാഥ ഫെബ്രുവരി 13 ന് കാസർകോടു നിന്നും, 14 ന് എറണാകുളത്ത് നിന്നും ആരംഭിക്കും. രണ്ട് ജാഥകളും 26 ന് സമാപിക്കും. കാസർകോടുനിന്ന് തുടങ്ങുന്ന ജാഥ തൃശുരും എറണാകുളത്തുനിന്ന് ആരംഭിക്കുന്ന ജാഥ തിരുവനന്തപുരത്തും സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.