എ. വിജയരാഘവൻ എൽ.ഡി.എഫ് കൺവീനർ
text_fieldsതിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ എ. വിജയരാഘവനെ ഇടതുമുന്നണി സംസ്ഥാന കൺവീനറായി തെരഞ്ഞെടുത്തു. ഒരു വ്യാഴവട്ടമായി എൽ.ഡി.എഫിെൻറ കൺവീനറായി തുടർന്ന വൈക്കം വിശ്വൻ അനാരോഗ്യം മൂലം ഒഴിവായ സാഹചര്യത്തിലാണ് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് പുതിയയാളെ തെരഞ്ഞെടുത്തത്. കേരളത്തിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിൽ എൽ.ഡി.എഫിന് വിജയിക്കാവുന്ന രണ്ട് സീറ്റ് സി.പി.എമ്മിനും സി.പി.െഎക്കും നൽകാനും മുന്നണി യോഗം തീരുമാനിച്ചു.
പല മുതിർന്ന നേതാക്കളുടെ പേരും രാവിെല നടന്ന യോഗത്തിൽ ഉയർന്നു. എങ്കിലും വിജയരാഘവനെ നിശ്ചയിച്ചു. വൈകീട്ട് ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ വൈക്കം വിശ്വനും എ. വിജയരാഘവനും പെങ്കടുത്തു. അധ്യക്ഷതവഹിച്ച വൈക്കം വിശ്വൻ ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ച കാര്യം ഘടകകക്ഷിനേതൃത്വത്തെ ഒാർമിപ്പിച്ചു. 12 വർഷം മുന്നണിയെ നയിച്ച വിശ്വനെ പന്ന്യൻ രവീന്ദ്രനും മറ്റ് നേതാക്കളും അഭിനന്ദിച്ചു.
യോഗത്തിൽ തുടർന്നും വൈക്കം വിശ്വൻതന്നെയാണ് അധ്യക്ഷതവഹിച്ചത്. ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റുകൾ സി.പി.എമ്മിനും സി.പി.െഎക്കും നൽകാമെന്ന് കൺവീനർ നിർദേശിച്ചു. എന്നാൽ, മറ്റ് ഘടകകക്ഷികൾ അവകാശവാദം ഉന്നയിച്ചു. പല കക്ഷികൾക്കും പ്രാതിനിധ്യം കിട്ടുന്നില്ലെന്നും അത് പരിഹരിക്കാൻ ഫോർമുല തയാറാക്കണമെന്നും ജനതാദൾ (എസ്) പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
പാർട്ടികളിലെ എം.എൽ.എമാരുടെ എണ്ണം ഉൾപ്പെടെ പരിഗണിച്ചാവണം അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തുതന്നെ രാജ്യസഭാ സീറ്റ് ഒഴിവ് വരുന്നുണ്ടെന്നും അതിനുമുമ്പ് ഫോർമുല തയാറാക്കുന്നത് ആലോചിക്കാമെന്നും കൺവീനർ പറഞ്ഞു. നിലവിൽ സി.പി.െഎക്ക് കേരളത്തിൽനിന്ന് രാജ്യസഭയിൽ പ്രാതിനിധ്യം ഇല്ല. ഇതിലേക്ക് ആരെ നിയോഗിക്കണമെന്നത് കേന്ദ്ര സെക്രേട്ടറിയറ്റ്, സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ ധാരണയാവും.
കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം ബിനോയ് വിശ്വത്തിനാണ് സാധ്യതയെന്നാണ് സൂചന. സി.പി.എം സംസ്ഥാന നേതൃത്വത്തിെൻറ മനസ്സിൽ ചെറിയാൻ ഫിലിപ് ഉണ്ടെങ്കിലും അന്തിമതീരുമാനം വരും ദിവസങ്ങളിലേ കൈക്കൊള്ളൂ. ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല ജയത്തിലെ സന്തോഷം പങ്കുവെച്ച എൽ.ഡി.എഫ് നേതൃത്വം മധുരം പങ്കുവെച്ചാണ് പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.