കെ. സുധാകരന്‍ പറഞ്ഞത് തിരുത്തേണ്ടി വരുമെന്ന് വി.എം സുധീരന്‍
text_fieldsതിരുവനന്തപുരം: കെ. സുധാകരന്‍ പറഞ്ഞത് തിരുത്തേണ്ടി വരുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരന്‍. കെ. സുധാകരന്‍റെ പ്രതികരണം തെറ്റിദ്ധാരണജനകണാണ്. വസ്തുത വിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി വിട്ടു എന്ന് താൻ പറഞ്ഞിട്ടില്ല. പുതിയ നേതൃത്വം വന്നപ്പോൾ ആദ്യം സ്വാഗതം ചെയ്തത് താൻ ആണ്. ഗ്രൂപ്പ് നോക്കാതെ സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിൽ 2016 ൽ തോൽക്കില്ലായിരുന്നുവെന്നും സൂധീരൻ പറഞ്ഞു.
കഴിവ് നോക്കാതെയാണ് സ്ഥാനാർഥികളെ നിർത്തിയത്. അതിൽ ഞാൻ ദുഃഖിതനായിരുന്നു. സുധാകരനും സതീശനും വന്നപ്പോൾ ഈ സ്ഥിതി മാറും എന്ന് വിചാരിച്ചു. സ്ഥാനങ്ങൾ നിശ്ചയിക്കുമ്പോൾ അതിന് അർഹനാണോ അല്ലയോ എന്ന് ചർച്ച ചെയ്യണം എന്ന് പറഞ്ഞു. ഡി.സി. സി പ്രസിഡന്‍റുമാരെ നിയമിച്ച രീതി ശരിയല്ലെന്ന് സുധാകരനോട് പറഞ്ഞു. ഈ ശൈലി സംഘടനക്ക് യോജിച്ചതല്ല എന്നതിനാൽ ഹൈകാമാൻഡിനു കത്തെഴുതി. പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല. രാഹുൽ ഗാന്ധിയും പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി. പക്ഷെ രണ്ട് വർഷമായി ഒന്നും പരിഹരിച്ചില്ല.
രണ്ട് ഗ്രൂപ്പിന് പകരം അഞ്ച് ഗ്രൂപ്പ് ആയി. പേര് പറയുന്നില്ല. ഗ്രൂപ്പിനുള്ളിൽ ഉപഗ്രൂപ്പും വന്നു. ഇതോടെയാണ് പരിപാടികളിൽ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. എന്നാൽ ഡി.സി.സി പരിപാടികളിൽ പങ്കെടുത്തു. കെ.പി.സി.സി യുടെയും എ.ഐ.സി.സിയുടേയും പരിപാടികളിൽ പങ്കെടുത്തില്ല. പക്ഷെ മറ്റ് പാർട്ടി പരിപാടികളിൽ പങ്കെടുത്തു. സുധാകരൻ പല കാര്യങ്ങളും തിരുത്തിയിട്ടുണ്ട്.
തനിക്കെതിരെ പറഞ്ഞതും തിരുത്തും. സുധാകരൻ ഓചിത്യ രാഹിത്യം കാണിച്ചു. തന്‍റെ പ്രതികരണത്തോട് മറുപടി പറയേണ്ടത് കെ.പി.സി.സി യോഗത്തിലായിരുന്നു. പാർട്ടി യോഗത്തിൽ പറഞ്ഞത് താന്‍ പുറത്ത് പറഞ്ഞില്ല. സുധാകരന്‍റേത് തെറ്റായ പ്രവണതയാണ്. സുധാകരൻ ചെയ്തത് ഔചിത്യ രാഹിത്യമാണെന്നും സുധീരന്‍ പറഞ്ഞു
സുധീരന്‍റെ പ്രസ്താവനകൾക്ക് താൻ വില കൽപ്പിക്കുന്നില്ലെന്നാണ് കെ സുധാകരന്‍ പറഞ്ഞത്. സുധീരന്‍റെ പ്രസ്താവനകൾ പൂർണമായും തള്ളിക്കളയുന്നു. സുധീരന്‍റെ പ്രസ്താവനകൾ അസ്ഥാനത്തുള്ളവയാണ്. താൻ അതിന് വില കൽപ്പിക്കുന്നില്ല. സുധീരൻ പ്രകടിപ്പിക്കുന്നത് അദ്ദേഹത്തിൻറെ സംസ്കാരമെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.