116 മണ്ഡലങ്ങൾ നാളെ ബൂത്തിലേക്ക്
text_fieldsന്യൂഡൽഹി: ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിെൻറ മൂന്നാംഘട്ടം ചൊ വ്വാഴ്ച നടക്കും. കേരളവും ഗുജറാത്തുമടക്കം 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 116 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്.
ഗുജറാത്ത് -2 6, കേരളം -20, കർണാടക, മഹാരാഷ്ട്ര -14 വീതം, ഉത്തർപ്രദേശ് -10, ഛത്തിസ്ഗഢ് -ഏഴ ്, ഒഡിഷ -ആറ്, പശ്ചിമബംഗാൾ, ബിഹാർ അഞ്ചുവീതം, അസം -നാല്, ഗോവ -രണ്ട്, ദാദ്ര-നാഗർഹവേലി, ദാമൻ-ദിയു, ജമ്മു-കശ്മീർ ഒന്നുവീതം എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ് തുടങ്ങിയവർ ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരാണ്. മൂന്നാം ഘട്ടത്തിൽ 1612 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 570 പേർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. മത്സരിക്കുന്നവരിൽ 392 പേർ കോടീശ്വരന്മാരാണ്.
204 കോടിയുടെ ആസ്തി വെളിപ്പെടുത്തിയ സമാജ്വാദി പാർട്ടി സ്ഥാനാർഥി കുമാർ ദേവേന്ദ്ര സിങ് യാദവാണ് ഇവരിൽ മുമ്പൻ. നാലാംഘട്ട തെരഞ്ഞെടുപ്പ് 72മണ്ഡലങ്ങളിലേക്ക് ഇൗ മാസം 29ന് നടക്കും. മഹാരാഷ്ട്രയിലെ 17, രാജസ്ഥാനിലെ 13, ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളുമാണ് ഇതിൽ പ്രധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.