വി.എസ് പുന്നപ്രയിൽ, പതിവുെതറ്റിക്കാതെ ഹൈദരലി തങ്ങൾ
text_fieldsലോക്സഭയിലേക്കുള്ള വോട്ടിങ് തുടങ്ങി ആദ്യ മണിക്കൂറിൽതന്നെ പലയിടത്തും പ്രമുഖർ വോട്ട്ചെയ്തു. ആലപ്പുഴ എസ്.ഡി.വി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മ വോട്ട് െചയ്തു. സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ കോഴിക്കോട് അശോകപുരം സ െൻറ് വിൻസൻറ് കോളനി സ്കൂളിൽ വോട്ട് ചെയ്തു. കഥാകാരൻ ടി. പത്മനാഭൻ രാവിലെ 8.45ഒാടെ രാ മതെരു ബോയ്സ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
പാർലമെൻറ് തെരഞ്ഞെടുപ ്പിൽ വോട്ടവകാശം വിനിയോഗിക്കുന്ന ആദ്യ കേരള ഗവർണർ എന്ന ഖ്യാതി ഇനി ജസ്റ്റിസ് പി. സ ദാശിവത്തിന്. തിരുവനന്തപുരം മണ്ഡലത്തിൽ കവടിയാർ ജവഹർനഗർ എൽ.പി.എസ് ആൻഡ് നഴ്സറി സ്കൂളിലെ 85ാം നമ്പർ ബൂത്തിൽ രാവിലെ എട്ടിന് ഭാര്യ സരസ്വതിക്കൊപ്പമെത്തിയാണ് ഗവർണർ വോട്ട് ചെയ്തത്. തിരക്കില്ലാത്തതിനാൽ അഞ്ചു മിനിറ്റിനുള്ളിൽ വോട്ട് ചെയ്യാനായി. കോൺഗ്രസ് നേതാവ് എ.കെ. ആൻറണി ഭാര്യ എലിസബത്തിനും മക്കളായ അനിൽ ആൻറണി, അജിത് ആൻറണി എന്നിവർക്കുമൊപ്പം രാവിലെ ഒമ്പതരയോടെ ജഗതി ഗവ. ഹൈസ്കൂളിലെത്തി വോട്ട് ചെയ്തു.
വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന് തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍.പി.എസിലും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ്ഗോപിക്ക് ശാസ്തമംഗലം എൻ.എസ്.എസ് സ്കൂളിലും വോട്ടുണ്ടായിരുന്നെങ്കിലും യാത്രാപ്രശ്നം കാരണം വോട്ട് ചെയ്യാനെത്തിയില്ല.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പുന്നപ്ര ഗവ. എച്ച്.എസ്.എസിൽ വോട്ട് െചയ്തു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകര ചോമ്പാല എല്‍.പി.എസിൽ വോട്ട് രേഖപ്പെടുത്തി. പുതുപ്പള്ളി ജോർജിയൻ സ്കൂളിലെ ബൂത്തിൽ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ, അച്ചു ഉമ്മൻ എന്നിവർക്കൊപ്പമെത്തിയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി വോട്ട് ചെയ്തത്. കേന്ദ്രമന്ത്രിയും എറണാകുളത്തെ സ്ഥാനാർഥിയുമായ അൽഫോൻസ് കണ്ണന്താനം മണിമല സെൻറ് ജോർജ് എച്ച്.എസ്.എസിലെ 164ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്തു.
പാണക്കാട് സി.കെ.എം.എം എൽ.പി സ്കൂളിലെ 97ാം നമ്പർ ബൂത്തിൽ പതിവ് തെറ്റിക്കാതെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾ ഒന്നാമതായി വോട്ട് ചെയ്തു. ഇതേ ബൂത്തിൽ രണ്ടാമനായി മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും വോട്ട് രേഖപ്പെടുത്തി.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോടിയേരി ജൂനിയർ ബേസിക് സ്കൂളിൽ രണ്ടു മണിക്കൂറോളം ക്യൂ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. എം.പി. വീരേന്ദ്രകുമാര്‍ എം.പി കൽപറ്റ എസ്.കെ.എം.ജെ സ്കൂളിലും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ വാഴൂർ പഞ്ചായത്തിലെ കൊച്ചുകാഞ്ഞിരപ്പാറ ഷൺമുഖവിലാസം ഗവ. എൽ.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി എം.പി വയലാര്‍ ലിറ്റില്‍ ഫ്ലവര്‍ എൽ.പി സ്കൂളിലും ആർച് ബിഷപ് സൂസൈപാക്യം ജവഹര്‍ നഗര്‍ എൽ.പി സ്കൂളിലും സംവിധായകൻ ഫാസിലും മകന് ഫഹദ് ഫാസിലും ആലപ്പുഴ സെൻറ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്കൂളിലും ജസ്റ്റിസ് കെ.ടി. തോമസ് കോട്ടയം മുട്ടമ്പലം സി.എം.എസ് എൽ.പി സ്കൂളിലും ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുട്ടമ്പലം ലൈബ്രറി ബൂത്തിലും 101 വയസ്സുകാരനായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർത്തോമക്കൊപ്പം കോഴഞ്ചേരിയിലെ ബൂത്തിലും ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ, മുൻ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ എന്നിവർ കരിമ്പൻ മണിപ്പാറ സെൻറ് മേരീസ് യു.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. ആദിവാസി രാജാവ് രാമൻ രാജമന്നാൻ കുമളി മന്നാക്കുടി 105ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.