കേരളഘടകത്തെ വിമർശിച്ച് കേന്ദ്ര കമ്മിറ്റിക്ക് വി.എസിന്റെ കത്ത്
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവി വിലയിരുത്താൻ ചേർന്ന സി.പി.എ ം കേന്ദ്ര കമ്മിറ്റിയിൽ കേരള ഘടകത്തിനെതിരെ വി.എസ്. അച്യുതാനന്ദെൻറ കത്ത്. വസ്തുനിഷ്ഠ നിഗമനത്തേക്കാൾ വ്യക്തിനിഷ്ഠ തീർപ്പുകളാണ് പാർട്ടിയിൽ നടപ്പാക്കുന്നതെന്ന് കത്തി ൽ വി.എസ് കുറ്റപ്പെടുത്തി.
എന്തുകൊണ്ട് ഇത്രയും വലിയ തിരിച്ചടിയുണ്ടായെന്ന് സത്യസന ്ധമായി പരിശോധിക്കപ്പെടണം. ജനങ്ങളിൽ ഇറങ്ങിച്ചെന്ന് പ്രവൃത്തിക്കാൻ പാർട്ടിക്ക് സാധിക്കണം. തെറ്റുതിരുത്താനുള്ള നടപടി പാർട്ടിയിൽ ഉണ്ടാവണം. മൂലധന ശക്തികൾക്ക് പാർട്ടി അകപ്പെട്ടു പോകരുതെന്നും വി.എസ് ആവശ്യപ്പെട്ടു.
മൂന്നുദിവസം നീളുന്ന കേന്ദ്രകമ്മിറ്റിക്ക് വെള്ളിയാഴ്ചയാണ് ഡൽഹിയിൽ തുടക്കമായത്. സംസ്ഥാനത്തുണ്ടായ തോൽവി താൽക്കാലികമാണെന്നും ഉപതെരഞ്ഞെടുപ്പിൽ ശക്തിയോടെ തിരിച്ചുവരുമെന്നും കേരളഘടകം കേന്ദ്ര കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ഘടകത്തെ വിമർശിച്ച് കേന്ദ്ര കമ്മിറ്റിക്ക് വി.എസ് കത്തയക്കുന്നത്.
അതേസമയം, ദേശീയതലത്തിൽ കോൺഗ്രസുമായുള്ള ധാരണയാണ് വലിയ തിരിച്ചടിയുണ്ടാക്കിയതെന്ന് ത്രിപുര ഘടകം കുറ്റപ്പെടുത്തി. എന്നാൽ, തമിഴ്നാട്ടിലെ സഖ്യം ചൂണ്ടിക്കാട്ടി ഇതിനെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിരോധിച്ചു. എതിരാളികളെ നേരിടാൻ തക്ക സാമ്പത്തിക ശേഷിയുണ്ടായില്ലെന്ന് കേന്ദ്ര കമ്മിറ്റിയിൽ ബംഗാൾ ഘടകം പറഞ്ഞു.
കഴിഞ്ഞമാസം ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ റിപ്പോർട്ടിെൻറയും സംസ്ഥാന സമിതികൾ തയാറാക്കിയ റിപ്പോർട്ടിെൻറയും അടിസ്ഥാനത്തിൽ കൂടുതൽ ചർച്ചകൾ കേന്ദ്ര കമ്മിറ്റിയിൽ നടക്കും. ഇതിെൻറ അടിസ്ഥാനത്തിൽ തിരുത്തൽ നടപടികൾക്ക് രൂപംനൽകും. അടിസ്ഥാന വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാൻ ലക്ഷ്യംവെച്ചുള്ള കർമപരിപാടിയും കേന്ദ്ര കമ്മിറ്റി തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.