ശക്തനാക്കിയ മണ്ണിലേക്ക് ‘അശക്ത’നായി വി.എസ് വീണ്ടും
text_fieldsതൃശൂർ: സി.പി.എം സംസ്ഥാന സമ്മേളനം 1981ൽ നടന്ന തൃശൂർ വീണ്ടുമൊരു സമ്മേളനത്തിന് വേദിയാവുേമ്പാൾ പാർട്ടിയിൽ വി.എസ്. അച്യുതാനന്ദെൻറ കരുത്തിെൻറ ഉരകല്ലു കൂടിയാവുകയാണ്. 1981ൽ തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് വി.എസ്. അച്യുതാനന്ദൻ പാർട്ടി സെക്രട്ടറിയായത്. നായനാരായിരുന്നു അതിന് മുമ്പ് സെക്രട്ടറി. 1980ലെ തെരഞ്ഞെടുപ്പിൽ ആൻറണിയും മാണിയും ബാലകൃഷ്ണപിള്ളയും ബേബി ജോണിെൻറ ആർ.എസ്.പിയും കമലം ജനതയും ചേർന്ന മുന്നണിയുടെ നേതൃത്വത്തിൽ ലഭിച്ച ഭരണത്തിന് ഒരു വർഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂവെങ്കിലും അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന നായനാർ മുഖ്യമന്ത്രിയാവാനായിരുന്നു ഇ.എം.എസിെൻറ നിർദേശം. ഇതോടെയാണ് സെക്രട്ടറി സ്ഥാനത്ത് വി.എസ് എത്തിയത്.
സെക്രട്ടറിയുടെ താൽക്കാലിക ചുമതല നിർവഹിക്കുേമ്പാൾ 1981ൽ തൃശൂരിലായിരുന്നു സംസ്ഥാന സമ്മേളനം. അന്ന് സി.എം.എസ്. സ്കൂളിന് മുൻവശത്ത് തേക്കിൻകാട് മൈതാനിയിൽ പന്തലിട്ടായിരുന്നു സമ്മേളനം. ഇന്നത്തെ പോലെ ആഘോഷങ്ങളോ ആരവങ്ങളോ ഇല്ല. സമ്മേളനം വി.എസ്. അച്യുതാനന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നീട് 1992 വരെ ആ പദവിയിൽ അദ്ദേഹം ഉണ്ടായിരുന്നു. തൃശൂരിനെ വി.എസ് പക്ഷത്തിെൻറ കോട്ടയെന്ന് മലപ്പുറം സമ്മേളനം വരെ വിളിച്ചു. ക്രമേണ പല കാരണങ്ങളാൽ കൂടെയുള്ളവർ കൊഴിഞ്ഞുപോയി. പലരും മറുപക്ഷം ചാടി. കൂറുമാറാനില്ലെന്ന് പ്രഖ്യാപിച്ച് അച്ചടക്ക നടപടി നേരിട്ട് പാർട്ടി ഏരിയ കമ്മിറ്റി അംഗമായി കഴിയുന്ന ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരനെപ്പോലെ അപൂർവം ചിലർ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.