കുര്യനെതിരെ ബൽറാം, പുതുമുഖം വന്നേ പറ്റൂ -ഷാഫി
text_fieldsതിരുവനന്തപുരം: ചെങ്ങന്നൂരിലെ തോൽവിയും രാജ്യസഭാ തെരഞ്ഞെടുപ്പും ആയുധമാക്കി കോൺഗ്രസിൽ സമൂഹ മാധ്യമചർച്ച കൊഴുക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ചർച്ച പൊടിപൊടിക്കുന്നത്. പാർലമെൻററി അവസരം ചില വ്യക്തികൾ കുത്തകയാക്കുന്നത് ജനാധിപത്യത്തിനും സംഘടനക്കും ഭൂഷണമല്ലെന്ന് വി.ടി. ബൽറാം എം.എൽ.എ കുറിച്ചു.
പാർട്ടി എം.എൽ.എമാരുടെ വോട്ടുകൊണ്ട് വിജയം സുനിശ്ചിതമായ രാജ്യസഭയിലേക്ക് ചിലർക്ക് മാത്രം വീണ്ടും അവസരം നൽകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിലെ കോൺഗ്രസിൽ അടിമുടി മാറ്റമുണ്ടാകേണ്ട സമയം സമാഗതമായിരിക്കുന്നു. രാജ്യസഭയിൽ മൂന്ന് ടേം പൂർത്തിയാക്കുന്ന, ആറു തവണ ലോക്സഭാംഗമായ പി.ജെ.കുര്യൻ പാർലമെൻററി രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങുന്നതിനായി ഈ അവസരം ഔചിത്യപൂർവം ഉപയോഗപ്പെടുത്തുമെന്നാണ്പ്രതീക്ഷിക്കുന്നതെന്ന് ബൽറാം പറഞ്ഞു. പകരം പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന നൽകണം.
സ്ഥാനമാനങ്ങൾ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പ്രതികരിച്ചു. നേതാക്കൾ കാലത്തിെൻറ ചുവരെഴുത്തുകൾ വായിക്കാതെ പോവരുത്. യുവത്വത്തിെൻറ പ്രസരിപ്പിൽ വിളിച്ചിരുന്ന മുദ്രാവാക്യങ്ങൾ മറക്കരുത്. നിങ്ങൾക്കു ശേഷവും കോൺഗ്രസ് ഉണ്ടാവേണ്ടത് നാടിെൻറ ആവശ്യമാണ്. രാജ്യസഭയിലേക്ക് പുതുമുഖം വന്നേ പറ്റൂ; അദ്ദേഹം എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.