വേങ്ങര: വി.വി പാറ്റ് മെഷീൻ ഉപയോഗിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ്
text_fieldsവേങ്ങര: സംസ്ഥാനത്ത് എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീൻ ഉപയോഗിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് വേങ്ങരയിലേത്. വോട്ട് ചെയ്തുകഴിഞ്ഞ ഉടൻ ഏതു സ്ഥാനാർഥിക്ക് വോട്ട് ചെയ്തു, ചിഹ്നം, ക്രമനമ്പർ എന്നിവ സ്ക്രീനിൽ പ്രത്യക്ഷമാവും. ഏഴ് സെക്കൻഡ് ഇത് കാണാം. 148 പോളിങ് ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും വീൽചെയർ സൗകര്യമുണ്ടാവും. പോളിങ് കേന്ദ്രങ്ങളിലേക്ക് വീൽചെയറിൽ കയറാനായി റാമ്പുകളുമുണ്ട്.
ലീഗിനൊപ്പമാണ് മണ്ഡലത്തിെൻറ ഇതുവരെയുള്ള ചരിത്രം. 2016ൽ മുഖ്യപോരാട്ടം നടന്നത് മുസ്ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടിയും സി.പി.എമ്മിലെ അഡ്വ. പി.പി. ബഷീറും തമ്മിൽ. 38,057 വോട്ടിെൻറ ഭൂരിപക്ഷത്തിൽ കുഞ്ഞാലിക്കുട്ടി ജയിച്ചു. ബഷീറിന് ആകെ കിട്ടിയത് 34124 വോട്ടുകൾ. ബി.ജെ.പിയിലെ ആലി ഹാജി 7055 വോട്ടുമായി മൂന്നാമതെത്തി. എസ്.ഡി.പി.െഎ 3049 വോട്ടുമായി നാലാമതും 1864 വോട്ടുമായി വെൽെഫയർ പാർട്ടി അഞ്ചാമതുമെത്തി.
2011ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിെൻറ കെ.പി. ഇസ്മായിലിനെ 38237 വോട്ടിന് പരാജയപ്പെടുത്തിയാണ് പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടത്. 2017 ഏപ്രിലിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നിയമസഭാംഗത്വം രാജിവെച്ച് കുഞ്ഞാലിക്കുട്ടി ജനവിധി തേടിയപ്പോൾ വേങ്ങര മണ്ഡലത്തിൽ മാത്രം ലഭിച്ചത് 40,529 വോട്ടിെൻറ ഭൂരിപക്ഷം.
2016 വോട്ടിങ് നില
യു.ഡി.എഫ് - 72181
എല്‍.ഡി.എഫ് - 34124
ബി.ജെ.പി - 7055
എസ്.ഡി.പി.ഐ - 3049
വെൽഫെയര്‍ പാർട്ടി - 1864
യു.ഡി.എഫ് ഭൂരിപക്ഷം
2011 നിയമസഭ - 38237
2014 ലോക്സഭ - 42632
2016 നിയമസഭ - 38057
2017 ലോക്സഭ - 40,529
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.