ഉയിർത്തെഴുന്നേൽക്കാൻ െഎ വിഭാഗം
text_fieldsതിരുവനന്തപുരം: ചാരക്കേസിലെ സുപ്രീംകോടതി വിധി നമ്പി നാരായണന് മാത്രമല്ല, അന്തരി ച്ച കോൺഗ്രസ് നേതാവ് കെ. കരുണാകരെൻറ അനുയായികൾക്കും ഉയിർത്തെഴുന്നേൽപ്പാകുകയാണ്. ‘ചാര’ത്തിൽനിന്ന് ഉയർന്നുവരുമെന്ന് കെ. കരുണാകരെൻറ മക്കളും കോൺഗ്രസ് നേതാക്കളുമായ കെ. മുരളീധരനും പത്മജ വേണുഗോപാലും സൂചന നൽകുന്നു. ജൂഡിഷ്യൽ കമീഷൻ മുമ്പാകെ അഞ്ചു പേരുകൾ വെളിപ്പെടുത്തുമെന്ന പത്മജയുടെ തുറന്നുപറച്ചിൽ കോൺഗ്രസിലും യു.ഡി.എഫിലും ചലനങ്ങൾ സൃഷ്ടിക്കും.
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ ചാരക്കേസ് ചമക്കുന്നതിന് കൂട്ടുനിന്നവർ ആരൊക്കെയെന്നറിയാമെന്ന സൂചനയും അവർ നൽകി. പാർട്ടിക്കകത്ത് ഉയർന്നപദവികൾ വഹിക്കുന്നവരെയാണ് അവർ ലക്ഷ്യമിടുന്നത്. അന്നത്തെ സംഭവത്തിൽ സി.എം.പി ഒഴികെ ഘടകകക്ഷികൾക്കും മാറിനിൽക്കാനാകില്ല. ചാരക്കേസില്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തത് കെ. കരുണാകരനാണെന്നും അദ്ദേഹത്തിന് നീതി ലഭിച്ചില്ലെന്നുമുള്ള പരിഭവം അന്നത്തെ െഎ ഗ്രൂപ്പിലുണ്ട്. കെ. കരുണാകരനോടൊപ്പം നിന്ന പ്രവര്‍ത്തകര്‍ മുഴുവന്‍ അവഗണിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത് അവര്‍ക്ക് ശക്തമായ രാഷ്ട്രീയ ആയുധമായി മാറും. ഈ കേസില്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് നേരത്തേ ചില ഏറ്റുപറച്ചിലുകള്‍ നടത്തിയിരുന്നു. ഒരിലയിൽ ഭക്ഷണം കഴിച്ചവർ വരെ കരുണാകരനെ തള്ളിപ്പറെഞ്ഞന്ന മുരളീധരെൻറ പ്രസ്താവനക്ക് എതിരെ വിശാല െഎ ഗ്രൂപ്പിലെ ചിലർ പരസ്യമായി രംഗത്തുവന്നിരുന്നു. ഇപ്പോഴും നിര്‍ണായകമാകാന്‍ പോകുന്നത് കെ. മുരളീധരെൻറയും പത്മജ വേണുഗോപാലിെൻറയും നിലപാടുകളായിരിക്കും.
തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കഴിയുന്നതും അവരെ സമാധാനപ്പെടുത്തി ഒപ്പം നിര്‍ത്താനായിരിക്കും ശ്രമം. അതിനായി ഹൈകമാന്ഡിനെപ്പോലും ഉപയോഗിക്കാനുള്ള നീക്കവും നടക്കും. ഗ്രൂപ് സമവായങ്ങൾ പോലും മാറിമറിഞ്ഞേക്കാം. അന്നത്തെ എ ഗ്രൂപ്പിെൻറ മുന്നിൽ നിന്നവർ ഇപ്പോൾ ആ ഗ്രൂപ്പിൽ സജീവമല്ല. കെ. കരുണാകരെനതിരെ വന്ന അവിശ്വാസത്തെ എതിർക്കാതിരുന്ന വി.എം. സുധീരൻ ആ ഗ്രൂപ്പിെൻറ ഭാഗമല്ല. അന്ന് കരുണാകരനെ എതിർത്ത തിരുത്തൽവിഭാഗം വിശാല െഎ എന്ന പേരിൽ െഎ ഗ്രൂപ്പിനെ കൈപ്പിടിയിലൊതുക്കി.
ചാരക്കേസിൽ പട നയിച്ച ഉമ്മൻ ചാണ്ടി ഇപ്പോഴും എ ഗ്രൂപ്പിനെ നയിക്കുെന്നന്നതിനാൽ, വിശാല െഎ ഗ്രൂപ്പിൽ വിള്ളൽ വീഴ്ത്താനുള്ള നീക്കങ്ങൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഐ ഗ്രൂപ്പിലെ ഒരംഗം മാത്രമായ മുരളീധരന് അതു കൈപ്പിടിയില്‍ ഒതുക്കാന്‍ ലഭിക്കുന്ന ഏറ്റവും മികച്ച സമയമാണിതെന്ന് പഴയ െഎ ഗ്രൂപ്പുകാർ പറയുന്നു. കരുണാകരനെ അധികാരഭ്രഷ്ടനാക്കിയതിലല്ല, അദ്ദേഹത്തെ ചാരനെന്ന് വിളിച്ച് അപമാനിച്ചതാണ് ഇവരെ ഏറെ വിഷമിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.