ജോസ് വിഭാഗത്തിന് ഹൃദ്യസ്വീകരണം; സിറ്റിങ് സീറ്റുകളിൽ മാറ്റമില്ല
text_fieldsകോട്ടയം: എൽ.ഡി.എഫിെൻറ ഭാഗമായശേഷമുള്ള ആദ്യമുന്നണിയോഗത്തിൽ കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗത്തിന് ഹൃദ്യസ്വീകരണം. ജോസ്പക്ഷത്തെ പ്രത്യേകമായി സി.പി.എം നേതാക്കൾ സ്വാഗതം ചെയ്തു.
നിലപാട് മയപ്പെടുത്തിയ സി.പി.ഐ നേതാക്കളും കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ടുപോകണമെന്നും ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്നും വ്യക്തമാക്കി. യോഗത്തിൽ ജില്ല പഞ്ചായത്തിലെ സീറ്റ് വിഭജനമടക്കം ചർച്ചയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ജില്ലതല ചർച്ചകൾ പിന്നീടെന്ന് സി.പി.എം നിലപാടെടുത്തു. ഇതോടെ വിശദചർച്ച പിന്നീടെന്ന തീരുമാനത്തിലേക്ക് യോഗമെത്തി.
അതേസമയം, കഴിഞ്ഞതവണ വിജയിച്ച സീറ്റുകളിൽ അതേപാര്‍ട്ടികള്‍ തന്നെ ഇത്തവണയും മത്സരിക്കുമെന്ന സൂചന സി.പി.എം നൽകി. ഇതിനെ മറ്റ് കക്ഷികളും സ്വാഗതം ചെയ്തു. ഒപ്പം കേരള കോണ്‍ഗ്രസിെൻറ വരവോടെ എല്ലാ പാര്‍ട്ടികളും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന പരോക്ഷ സൂചനയും സി.പി.എം നേതാക്കള്‍ നല്കി.
കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ്-എല്‍.ഡി.എഫിനെ എതിരിട്ട സീറ്റുകളില്‍ ചില തര്‍ക്കങ്ങളുണ്ടാകാം. ഇത്തരം തര്‍ക്കങ്ങള്‍ അതതു പാര്‍ട്ടികള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണം. പഞ്ചായത്ത് തലത്തിലെ സീറ്റ് വിഭജനം പഞ്ചായത്തുതലത്തിലും ബ്ലോക്കിലേതു ബ്ലോക്ക് തലത്തിലും ജില്ലയിലേത് ജില്ല തലത്തിലും മാത്രമായിരിക്കണമെന്നും നിര്‍ദേശിച്ചു.
ജില്ല പഞ്ചായത്തു സീറ്റ് വിഭജനം മറ്റ് ചർച്ചകൾ പൂർത്തിയായശേഷം നടക്കും. ഇതിനുമുമ്പ് ഉഭയകക്ഷി ചര്‍ച്ചകളും നടക്കും. ശനിയാഴ്ച മുതല്‍ മണ്ഡലം തല എൽ.ഡി.എഫ് കമ്മിറ്റികൾ ആരംഭിക്കും. ഇതിൽ പഞ്ചായത്ത്തല സീറ്റ് വിഭജനം നടക്കും. കേരള കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടിവരുന്നതിലെ അസ്വസ്ഥത മുന്നണി നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉഭയകക്ഷിചർച്ചകളിലേക്ക് നീങ്ങുന്നതെന്നാണ് സൂചന.
എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രഫ. എം.ടി. ജോസഫ് അധ്യക്ഷതവഹിച്ചു. ജോസ് കെ.മാണി വിഭാഗത്തില്‍നിന്ന് സ്റ്റീഫന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാല, ജില്ല പ്രസിഡൻറ്സണ്ണി തെക്കേടം എന്നിവരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.