വിധി ശശികലക്ക് നിര്‍ണായകം
text_fieldsചെന്നൈ: ഒരാഴ്ചക്കകം സുപ്രീംകോടതിയില്‍നിന്ന് പുറത്തുവരുന്ന അനധികൃത സ്വത്ത് സമ്പാദന കേസിലെ വിധി തമിഴ്നാട് നിയുക്ത മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ശശികല നടരാജന്‍െറ രാഷ്ട്രീയഭാവി നിശ്ചയിക്കുന്നതായിരിക്കും. കര്‍ണാടക ഹൈകോടതി വിധി റദ്ദാക്കപ്പെട്ടാല്‍ ശശികല ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രിപദവി വിട്ടൊഴിയേണ്ടിവരും.
അതേസമയം, വിധി അനുകൂലമായാല്‍ രാഷ്ട്രീയത്തില്‍ നല്ല തുടക്കമാകും. അഴിമതിരഹിത പ്രതിച്ഛായ സൃഷ്ടിക്കാനുള്ള പ്രചാരണായുധമാകുന്നതിനൊപ്പം എതിരാളികള്‍ക്കുള്ള മറുപടി കൂടിയാകും അത്. മറ്റ് ചില ആദായനികുതി കേസുകളുണ്ടെങ്കിലും രാഷ്ട്രീയപരമായി ഏറെ ചര്‍ച്ചചെയ്യപ്പെട്ട 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദന കേസ് അണ്ണാ ഡി.എം.കെ എന്ന വ്യക്തി അധിഷ്ഠിത പാര്‍ട്ടിയുടെയും സര്‍ക്കാറിന്‍െറയും ഭാവിയെക്കൂടി ബാധിക്കുന്നതായിരിക്കും.
മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിത ഉള്‍പ്പെട്ട കേസില്‍ ശശികല, ശശികലയുടെ സഹോദര ഭാര്യ ഇളവരശി, ശശികലയുടെ സഹോദര പുത്രനും ജയയുടെ വളര്‍ത്തുമകനുമായ വി.എന്‍. സുധാകരന്‍ എന്നിവരും പ്രതികളാണ്. ജയലളിത ആദ്യമായി മുഖ്യമന്ത്രിയായ 1991നും 96നും ഇടയില്‍ അനധികൃതമായി 66.65 കോടിയുടെ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. ബി.ജെ.പി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതിയുമായി ആദ്യം കോടതിയിലത്തെുന്നത്.
2014ല്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ജഡ്ജി മൈക്കല്‍ ഡികൂഞ്ഞ ജയലളിതക്ക് നാലുവര്‍ഷം തടവിനും 100 കോടി രൂപ പിഴയടക്കാനും വിധിച്ചു. ശശികല ഉള്‍പ്പെടെ മറ്റ് പ്രതികള്‍ക്ക് തടവിന് പുറമെ 10 കോടി രൂപ പിഴശിക്ഷയും വിധിച്ചു. ഇതിനെതിരായ ജയലളിതയുടെ അപ്പീലില്‍ 2015 മേയില്‍ കര്‍ണാടക ഹൈകോടതി ജഡ്ജി സി.ആര്‍. കുമാരസ്വാമി കീഴ്്ക്കോടതി വിധി റദ്ദാക്കി പ്രതികളെ വെറുതെവിട്ടു.
ഹൈകോടതിയുടെ കണ്ടത്തെലുകള്‍ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. പ്രതികളുടെ സ്വത്ത് കണക്കാക്കുന്നതില്‍ ജഡ്ജിക്ക് പറ്റിയ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ 2016 ജൂണ്‍ ഏഴിന് സുപ്രീംകോടതിയില്‍ വിചാരണ കഴിഞ്ഞെങ്കിലും വിധി പറയുന്നത് അനിശ്ചിതമായി നീളുകയായിരുന്നു. മുഖ്യപ്രതിയായ ജയലളിത മരണമടഞ്ഞതോടെ കേസ് വീണ്ടും പുന$പരിശോധനക്കായി മാറ്റിവെക്കുമെന്നാണ് അണ്ണാ ഡി.എം.കെയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.