വെൽഫെയർ പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ ജങ്കിപുരിൽ ജനവിധി തേടും
text_fieldsകൊൽക്കത്ത: പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനവും, അഴിമതിക്കും വർഗീ യതക്കുമെതിരായ പോരാട്ടവും മുഖ്യ അജണ്ടയാക്കി ദേശീയ രാഷ്ട്രീയത്തിലിറങ്ങിയ വെൽഫെ യർ പാർട്ടി ഒാഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡൻറ് എസ്.ക്യു.ആർ. ഇല്യാസ് ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ മുർഷിദാബാദ് ജില്ലയിലെ ജങ്കിപുർ മണ്ഡലത്തിൽനിന്ന് മത്സരിക്കും. പ ാർട്ടിയുടെ സംസ്ഥാന ഘടകത്തിെൻറ ആവശ്യം ഫെഡറൽ കമ്മിറ്റി അംഗീകരിച്ചതോടെയാണ് മത്സ ര സാധ്യത തെളിഞ്ഞത്.
രാജ്യത്തേറ്റവും പിന്നാക്കമെന്ന് സചാർ കമ്മിറ്റി കണ്ടെത്തിയ പശ്ചി മബംഗാളിലെ മുസ്ലിം കേന്ദ്രീകൃത ജില്ലകളിലൊന്നാണ് മുർഷിദാബാദ്. 70 ശതമാനം മുസ്ലിം കളും15 ശതമാനം ദലിതുകളും അധിവസിക്കുന്ന ജങ്കിപുരിൽ എടുത്തുപറയാവുന്ന വ്യവസായ സ്ഥാപനങ്ങളൊന്നുമില്ല.
ബഹുഭൂരിഭാഗം ജനങ്ങളും കടുത്ത ദാരിദ്ര്യവും രോഗവും മൂലം ദുരിതമനുഭവിക്കുന്ന മണ്ഡലത്തിൽ കർഷക കൂലിത്തൊഴിലാളികളാണ് നല്ലൊരു പങ്ക്. ചണം സംസ്കരണ ഫാക്ടറികളിൽ തുച്ഛമായ വേതനത്തിന് പണിയെടുക്കുന്ന തൊഴിലാളികളാണ് കുറെയധികം പേർ. അവശേഷിക്കുന്നവർ കൊൽക്കത്തയിലും ഡൽഹിയിലും മുംബൈയിലും മാത്രമല്ല, കേരളത്തിലും തൊഴിൽ തേടി പോയവരും. ഏതാനും സ്കൂളുകളും ഒന്ന് രണ്ടു കോളജുകളും മാത്രമുള്ള മണ്ഡലം അലീഗഢ് യൂനിവേഴ്സിറ്റിയുടെ ഒാഫ് കാമ്പസ് സെൻറർ പ്രവർത്തനമാരംഭിച്ചുവെങ്കിലും വിദ്യാഭ്യാസപരമായി തീർത്തും പിന്നാക്കാവസ്ഥയിലാണ്.
ബീഡി തെറുപ്പ് തൊഴിലാക്കിയ വലിയൊരു വിഭാഗത്തിൽ ആസ്ത്മ, ക്ഷയരോഗബാധിതരാണ്. മെച്ചപ്പെട്ട ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും കിട്ടാക്കനിയാണ്. പുഴക്കരകളിൽ മാലിന്യകൂമ്പാരങ്ങൾക്കിടയിൽ കുത്തിക്കെട്ടിയ കുടിലുകളിലാണ് കഴിഞ്ഞുകൂടുന്നത്. പോരാഞ്ഞ് ബംഗ്ലാദേശികളാണെന്നാരോപിച്ച് പൊലീസും അധികൃതരും കൂട്ടത്തോടെ പിടികൂടി അതിർത്തികളിൽ കൊണ്ടുപോയി തള്ളുന്നതും സാധാരണ കാഴ്ച.
30 വർഷത്തോളം കോൺഗ്രസും 34 വർഷം ഇടതുപക്ഷവും ഭരിച്ചിട്ടും ദുഃസ്ഥിതിക്ക് കാര്യമായ മാറ്റം സംഭവിച്ചില്ല. ഏഴുവർഷമായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസാണ് സംസ്ഥാനം ഭരിക്കുന്നതെങ്കിലും ക്രിമിനലുകളാണ് പാർട്ടിയുടെ പ്രവർത്തകരിലധികവും. യു.പി.എ സർക്കാറുകളിലെ രണ്ടാമനും പിന്നീട് രാഷ്ട്രപതിയുമായ പ്രണബ് മുഖർജി രണ്ടുതവണ ജങ്കിപുരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ജയിച്ചുകയറിയശേഷം അദ്ദേഹം തിരിഞ്ഞുനോക്കിയില്ല എന്നാണ് പരാതി. മണ്ഡലത്തിെൻറ വികസനത്തിനുപയോഗിക്കേണ്ട എം.പി ഫണ്ട് മിക്കവാറും മുഴുവനുമായി ലാപ്സാവുകയായിരുന്നു. പിന്നീട് മകൻ അഭിജിത്തിെൻറ ഉൗഴം വന്നപ്പോഴും സ്ഥിതി തഥൈവ.
ഇത്തവണയും കോൺഗ്രസിെൻറ സ്ഥാനാർഥി അഭിജിത്ത് മുഖർജിയാവുമെന്നാണ് സൂചന. കോൺഗ്രസുമായി ധാരണയിലേർപ്പെട്ട സി.പി.എം സ്വന്തമായി സ്ഥാനാർഥിയെ നിർത്തുന്നില്ലെന്നാണ് വിവരം. തൃണമൂൽ, ബി.ജെ.പി സ്ഥാനാർഥികൾ രംഗത്തുണ്ടാവും. ജങ്കിപുരിെൻറ ദൈന്യാവസ്ഥ പരിഹരിക്കാൻ ഇതുവരെ ജയിച്ചവർക്കും ഭരിച്ചവർക്കും ഒന്നും ചെയ്യാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് വെൽഫെയർ പാർട്ടി, ദേശീയ പ്രസിഡൻറിനെ കളത്തിലിറക്കുന്നത്.
84 പഞ്ചായത്തുകളുള്ള ജങ്കിപുരിൽ 72 ഇടങ്ങളിലും പാർട്ടി യൂനിറ്റുകളുണ്ട്. 2012ലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച വെൽഫെയർ സംസ്ഥാന പ്രസിഡൻറ് ഡോ. റഇൗസുദ്ദീന് 42,000 വോട്ടുകൾ ലഭിച്ചിരുന്നു. മുർഷിദാബാദ് ജില്ലയിൽ 2000 പ്രവർത്തകരുള്ള പാർട്ടിക്ക് അംഗസംഖ്യ മാർച്ച് അവസാനമാവുേമ്പാഴേക്ക് 50,000 ആയി വർധിപ്പിക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് പ്രമുഖ നേതാവ് റാഷിദ് ഹുസൈൻ പറഞ്ഞു. ദേശീയതലത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ശ്രദ്ധേയ പ്രവർത്തനങ്ങളും വിപുലമായ ബന്ധങ്ങളും എസ്.ക്യു.ആർ. ഇല്യാസിന് മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.