‘ചെയ്ത വോട്ടുകള്‍ യന്ത്രം കാണിക്കുമെന്ന് എന്താണുറപ്പ്?’
text_fieldsന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പോള്‍ ചെയ്ത വോട്ടുകള്‍ യന്ത്രത്തില്‍ കാണിക്കുമെന്നുറപ്പില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ കഴിയില്ളെന്ന് ലഖ്നോവിലെ ‘ഇങ്ക്വിലാബ്’ പത്രത്തിന്‍െറ മേധാവി മുഹമ്മദ് ഖാലിദ്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സുതാര്യതയില്ളെന്നും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നത് നിഗൂഢമാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ തെരഞ്ഞെടുപ്പുകള്‍ പോലെ മണ്ഡലങ്ങളിലെ നാഡിമിടിപ്പ് നോക്കി തെരഞ്ഞെടുപ്പ് ഫലം എങ്ങനെയായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ വയ്യെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അനീസ് അന്‍സാരിക്ക് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ അനുഭവം ചൂണ്ടിക്കാട്ടിയാണ് ഖാലിദ് ഈ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കാനില്ളെന്ന് വ്യക്തമാക്കിയത്. മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാനായി അനീസ് അന്‍സാരി യന്ത്രത്തില്‍ ഞെക്കിയപ്പോള്‍ തെളിഞ്ഞത് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ചിഹ്നമായ താമര. ഉടനെ അദ്ദേഹം ബുത്തിനകത്ത് വെച്ച് തന്നെ പരാതിയെഴുതി നല്‍കി. ജില്ല മജിസ്ട്രേറ്റിനെ നേരില്‍കണ്ടും പരാതി നല്‍കി. ഒരു നടപടിയുമുണ്ടായില്ല. 2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പോടെയാണ് ലഖ്നോ വാസികള്‍ക്ക് വോട്ടിങ് മെഷീനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതെന്ന് ഖാലിദ് പറഞ്ഞു. ലഖ്നോ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്ന ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അന്ന് ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷനായിരുന്നു. ആദ്യം നല്‍കിയ ഗാസിയബാദ് സീറ്റ് ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയാണ് ലഖ്നോ സീറ്റ് ചോദിച്ചുവാങ്ങിയത്. എന്നാല്‍, വോട്ടെടുപ്പിന്‍െറ പ്രവണതകളില്‍നിന്ന് രാജ്നാഥ് സിങ് പരാജയപ്പെട്ടുവെന്ന് ഏറക്കുറെ വ്യക്തമായിരുന്നു.
ബൂത്തുകളില്‍ അന്നുള്ള പ്രവണത അതായിരുന്നു. വോട്ടിങ്ങിന്‍െറ പിറ്റേന്ന് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് കണ്ട രാജ്നാഥ് തനിക്ക് സംഘടന നോക്കാനുണ്ടെന്നും പാര്‍ലമെന്‍റിലത്തെുന്നവര്‍ അത് നോക്കുമെന്നും പറഞ്ഞ് തന്‍െറ പരാജയത്തിന്‍െറ സൂചനയും നല്‍കി. എന്നാല്‍ ഫലം വന്നപ്പോള്‍ ലഖ്നോവാസികളെല്ലാം ഞെട്ടി. രണ്ടര ലക്ഷത്തിലേറെ വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ജയിച്ചത്. തനിക്ക് സുരക്ഷിതമല്ളെന്ന് പറഞ്ഞ ഗാസിയബാദ് സീറ്റില്‍ ബി.ജെ.പി ഒഴികെയുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും കെട്ടിവെച്ച തുക പോയി. ഇത്രയും ശക്തമായ സീറ്റെന്ന്് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞ ഗാസിയബാദ് സീറ്റ് ദുര്‍ബലമാണെന്ന് വിശ്വസിച്ച രാജ്നാഥ് ഇത്രയും രാഷ്ട്രീയബോധ്യം കുറഞ്ഞ ആളാണോ? -മുഹമ്മദ് ഖാലിദ് ചോദിക്കുന്നു.
വോട്ടിങ് യന്ത്രത്തില്‍ വോട്ടുചെയ്യുന്ന സമയത്ത് മാത്രമല്ല, അത് കഴിഞ്ഞും മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്. യന്ത്രം എവിടെ വെച്ചാലും റിമോട്ട് വഴി അതിലെ ഡാറ്റകളില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടതാണ്. വാരാണസിയില്‍ മോദിക്ക് മൊത്തം പോള്‍ ചെയ്തതില്‍ കൂടുതല്‍ വോട്ടുകളാണ് യന്ത്രം കാണിച്ചത്്. അതിനെതിരെ നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ല.
മുംബൈയില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജയ് നിരുപം ആണ് ആദ്യമായി ഈ വിഷയമുന്നയിച്ചത്. രണ്ടാമത് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ താന്‍ ജയിക്കുമെന്ന് കമീഷനെ അദ്ദേഹം വെല്ലുവിളിച്ചു. അതിന് ശേഷം മഹാരാഷ്ട്രയിലെ ദലിത് മുക്തി മോര്‍ച്ചയും പരാതി നല്‍കി. ഇപ്പോള്‍ കഴിഞ്ഞ മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം വോട്ട് കാണാനില്ളെന്ന് 700 സ്ഥാനാര്‍ഥികളാണ് അവിടെ പരാതി നല്‍കിയിരിക്കുന്നതെന്നും ഖാലിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.