തൃശൂർ ബി.ജെ.പി ഏറ്റെടുത്തു; തുഷാർ വയനാട്ടിലേക്ക്
text_fieldsതൃശൂർ: നീണ്ട കാത്തിരിപ്പിനൊടുവിൽ തുടങ്ങിയ പ്രചാരണം രണ്ടാംനാൾ നിറുത്തി തൃശൂരിലെ എ ൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി മടങ്ങി. തുഷാർ അല്ലെങ്കിൽ സീറ്റ് ഏറ്റെടുക്കുമെന് ന് ബി.ജെ.പി പ്രഖ്യാപനപ്രകാരം തൃശൂരിൽ സ്വന്തം സ്ഥാനാർഥി മത്സരിക്കും.
ഞായറാഴ്ച രാവി ലെ കേച്ചേരി പറപ്പൂക്കാവിലെത്തി വഴിപാടുകളും നടത്തി പാണഞ്ചേരി പഞ്ചായത്തിലെ കൺവെൻ ഷനിലും പങ്കെടുത്ത ശേഷം ബി.എം.എസ് ഓഫിസിൽ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് രാഹു ൽ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനം അറിഞ്ഞത്. ഇതോടെ പരിപാടി അവസാനിപ്പിച്ച് തെരഞ്ഞെട ുപ്പ് കമ്മിറ്റി ഓഫിസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ തുഷാർ മടങ്ങുകയായി രുന്നു. വയനാട്ടിൽ തുഷാർ മത്സരിച്ചേക്കും. രാഹുലിെൻറ തീരുമാനം വൈകിയപ്പോഴാണ് തുഷാർ തൃശൂരിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
കെ. സുരേന്ദ്രന് കരുതിവെച്ച തൃശൂർ സീറ്റ് ബി.ജെ.പി ജില്ല നേതൃത്വത്തിെൻറ എതിർപ്പ് അവഗണിച്ചാണ് ദേശീയ നേതൃത്വം തുഷാർ വെള്ളാപ്പള്ളിക്ക് മത്സരിക്കാൻ നൽകിയത്. വിജയസാധ്യതയുള്ള എ പ്ലസ് മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന തൃശൂരിൽ താമര ചിഹ്നമില്ലാത്ത സ്ഥാനാർഥി വരുന്നത് ദോഷകരമാകുമെന്നാണ് ജില്ല നേതൃത്വം അറിയിച്ചിരുന്നത്.
കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടും പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽപ്പെട്ട അസംബ്ലി മണ്ഡലങ്ങളിൽ രണ്ടേകാൽ ലക്ഷം വോട്ടും നേടിയ സാഹചര്യത്തിലാണ് സ്വന്തം സ്ഥാനാർഥിയാണെങ്കിൽ വിജയിക്കുമെന്ന് ജില്ല നേതൃത്വം അവകാശവാദം ഉയർത്തിയത്.
സുരേന്ദ്രനെ പ്രതീക്ഷിച്ച് താമര വരച്ച് ബുക്ക് ചെയ്ത ചുമരുകളിൽ നിന്ന് തുഷാർ പ്രചാരണം തുടങ്ങിയ ശനിയാഴ്ചയാണ് അവ മായ്ച്ചത്. ഇതിനിടയിലാണ് സ്ഥാനാർഥിയും കക്ഷിയും മാറുന്നത്. എം.ടി. രമേശ്, സുരേഷ് ഗോപി, ബി. ഗോപാലകൃഷ്ണൻ, ജില്ല പ്രസിഡൻറ് എ. നാഗേഷ് എന്നിവരെയാണ് സ്ഥാനാർഥി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഇതിൽ തന്നെ എം.ടി. രമേശിനും നാഗേഷിനുമാണ് പ്രധാന പരിഗണന. ബി.ജെ.പി സ്ഥാനാർഥി വരുന്നത് നേരത്തെ ബി.ഡി.ജെ.എസിനോട് അതൃപ്തി പ്രകടിപ്പിച്ചവരുടേതുൾപ്പെടെ അനുകൂലമാകുമെന്നാണ് ബി.ജെ.പി കരുതുന്നത്.
ബി.ജെ.പി ആവശ്യപ്പെട്ടാൽ വയനാട്ടിൽ മത്സരിക്കും –തുഷാർ
തൃശൂർ: രാഹുൽ ഗാന്ധി മത്സരിക്കുന്ന സാഹചര്യത്തിൽ ബി.ജെ.പി ആവശ്യപ്പെട്ടാൽ വയനാട്ടിൽ സ്ഥാനാർഥിയാവുമെന്ന് ബി.ഡി.ജെ.എസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി. സീറ്റ് വിട്ടു നൽകാനും തയ്യാറാണ്. രാഹുൽഗാന്ധി മത്സരിക്കുന്നതിനാൽ നിലവിലെ സ്ഥാനാർഥി മതിയാവില്ലെന്ന വിലയിരുത്തലുണ്ട്. ബി.ജെ.പി നേതൃത്വവുമായി ചർച്ച ചെയ്ത് തീരുമാനിക്കും.
ൈവകീട്ട് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവും. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ അമിത്ഷായുമായും സംസ്ഥാന നേതൃത്വവുമായി ഫോണിൽ സംസാരിച്ചിരുന്നതായും തുഷാർ മാധ്യമങ്ങളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.