സി.ബി.ഐയെ നിയമപരവും രാഷ്ട്രീയവുമായി നേരിടും -സി.പി.എം
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സി.ബി.െഎ അന്വേഷണത്തെ നിയമപരവും രാഷ്ട്രീയവുമായി നേരിടുമെന്ന് സി.പി.എം. ആരോപണങ്ങൾക്കെതിരായ സംസ്ഥാന സർക്കാറിെൻറ നടപടികൾക്ക് സംസ്ഥാനസമിതിയും സെക്രേട്ടറിയറ്റും പൂർണ പിന്തുണ നൽകി.
അതേസമയം സംസ്ഥാനത്ത് ഇടപെടുന്നതിൽനിന്ന് സി.ബി.െഎയെ മാറ്റിനിർത്താൻ നിയമനിർമാണം നടത്തണമെന്ന് അഭിപ്രായമില്ലെന്നും സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസേമ്മളനത്തിൽ പറഞ്ഞു.
സി.ബി.െഎ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന നേതൃത്വം എടുത്ത രാഷ്ട്രീയതീരുമാനമാണ് സി.ബി.െഎ അന്വേഷണത്തിലൂടെ നടപ്പാക്കുന്നത്.
തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സി.ബി.െഎ അന്വേഷണത്തെ എതിർക്കുന്ന കോൺഗ്രസ് കേരളത്തിൽ അതിനായി നിൽക്കുന്നു. സി.ബി.െഎ അന്വേഷണം സദുദ്ദേശ്യപരമല്ല.
നിലവിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. സർക്കാറിനെ ഇരുട്ടിൽ നിർത്തിയാണ് ഇടപെട്ടത്. ഏറ്റെടുക്കാൻ ഉദ്ദേശമുണ്ടെങ്കിൽ സർക്കാറിനെ അറിയിക്കാമായിരുന്നു. വിജിലൻസ് അന്വേഷിക്കുന്നത് അഴിമതിയാണ്.
എന്നാൽ, അഴിമതി അന്വേഷിക്കാനല്ല സി.ബി.െഎ എഫ്.െഎ.ആർ ഇട്ടത്. കേസ് അന്വേഷിക്കാൻ സി.ബി.െഎക്കല്ലേ അധികാരമെന്ന ചോദ്യത്തോട് 'വിജിലൻസിന് അന്വേഷിച്ച് കണ്ടെത്താൻ കഴിയാത്ത കാര്യമുണ്ടെങ്കിൽ അവർതന്നെ സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുമല്ലോ' എന്നായിരുന്നു പ്രതികരണം.
വിജിലൻസ് അന്വേഷണത്തിൽ കാലതാമസമുണ്ടായതെെന്തന്ന ചോദ്യത്തിന് സി.പി.എം അക്കാര്യം ആദ്യമേ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് ദേശീയ ഏജൻസികൾ അന്വേഷിക്കുന്നത്. ദുബൈയിൽനിന്ന് സ്വർണം അയച്ചവരെയും കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തില്ല. ആ കേസ് അന്വേഷണം ഒരിടത്തും എത്താൻപോകുന്നില്ല.
അതിനാൽ മറ്റ് പല പ്രശ്നവും കുത്തിപ്പൊക്കി പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ബിനീഷ് കോടിയേരിക്കെതിരായ ഇ.ഡി അന്വേഷണത്തിൽ തെൻറ മുൻനിലപാട് ആവർത്തിച്ച കോടിയേരി, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ എന്തുനടപടിയും സ്വീകരിക്കെട്ട എന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.