യശ്വന്തും ശത്രുഘ്നൻ സിൻഹയും എ.എ.പി സ്ഥാനാർഥികളാകില്ല
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിമതനേതാക്കളായ യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ എന്നിവരെ ഡൽഹിയിൽ മത്സരിപ്പിക്കാനുള്ള ശ്രമം ആം ആദ്മി പാർട്ടി( എ.എ.പി) ഉപേക്ഷിച്ചു. ഡൽഹിയിലെ ഏഴു മണ്ഡലങ്ങളിൽ അഞ്ചു സീറ്റുകളിൽ മത്സരിക്കാനുള്ളവരെ കണ്ടുവെച്ചേപ്പാൾ പാർട്ടി രണ്ടു സീറ്റുകൾ ഒഴിച്ചിട്ടിരുന്നു. ഇൗ സീറ്റുകൾ യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ എന്നിവരെ മത്സരിപ്പിക്കുമെന്ന സൂചന നേതൃത്വം നൽകിയിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം ഒഴിച്ചിട്ട ന്യൂഡൽഹി, വെസ്റ്റ് ഡൽഹി മണ്ഡലങ്ങളുടെ ചുമതലക്കാരായി ബ്രിജേഷ് ഗോയൽ, രാജ്പാൽ സോളങ്കി എന്നിവരെ നിയോഗിച്ചു.
അതേസമയം, മത്സരിക്കുന്നതിനു പകരം മോദി സർക്കാറിെനതിരെ രാജ്യവ്യാപക പ്രചാരണം നടത്താനാണ് യശ്വന്ത് സിൻഹക്ക് താൽപര്യമെന്ന് അദ്ദേഹം ആം ആദ്മി പാർട്ടിയെ അറിയിച്ചു. ബി.ജെ.പി നേതൃത്വവുമായി ഭിന്നതയിലായ ചലച്ചിത്രതാരം ശത്രുഘ്നൻ സിൻഹ അദ്ദേഹത്തിെൻറ ബിഹാറിലെ പട്ന സാഹിബ് മണ്ഡലം വിടാൻ തയാറായതുമില്ല. ഇതോടെ, ഒഴിച്ചിട്ട രണ്ടു സീറ്റുകളിലും ആം ആദ്മി പാർട്ടി ആളുകളെ നിയോഗിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.