യെച്ചൂരിക്ക് രാജ്യസഭസീറ്റ്: ബംഗാൾ ആവശ്യം പരിഗണിക്കാൻ സി.പി.എം പി.ബി നാളെ
text_fieldsന്യൂഡൽഹി: പാർട്ടി മാനദണ്ഡം എന്ന സാേങ്കതികത്വം മാറ്റിവെച്ച് ജനറൽ സെക്രട്ടറിക്ക് മൂന്നാം തവണയും രാജ്യസഭസീറ്റ് നൽകണമെന്ന ബംഗാൾഘടകത്തിെൻറ അസാധാരണ ആവശ്യം അടക്കം പരിഗണിക്കാൻ രണ്ടുദിവസത്തെ സി.പി.എം പി.ബി യോഗത്തിന് ചൊവ്വാഴ്ച തുടക്കം. പ്രസിഡൻറ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപക്ഷപാർട്ടിനിരയിൽ പൊതുസ്വീകാര്യ സ്ഥാനാർഥിയെ കെണ്ടത്തുന്നതിനായുള്ള നടപടികളുടെ പുരോഗതി, നിലവിലെ രാഷ്ട്രീയസ്ഥിതി എന്നിവയും വിലയിരുത്തും. അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ രണ്ട് വിഷയങ്ങളിലും ഒരു നിലപാട് മാറ്റവും ഉണ്ടാകാൻ പോകുന്നില്ല.
രണ്ടുതവണയിൽ കൂടുതൽ ഒരാൾ രാജ്യസഭാംഗത്വം വഹിക്കേണ്ടതില്ലെന്ന മാനദണ്ഡത്തിെൻറ അടിസ്ഥാനത്തിൽ സീതാറാം െയച്ചൂരി ബംഗാളിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് പി.ബി നേരേത്ത തീരുമാനിച്ചിരുന്നു. ജനറൽ സെക്രട്ടറി ഒരേസമയം സംഘടന, പാർലമെൻററി രംഗങ്ങളിൽ പ്രവർത്തിക്കുന്ന പതിവില്ല. 2015ൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തപ്പോൾ രാജ്യസഭസീറ്റിൽ തുടരുന്നതിനാൽ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കുകയായിരുന്നു. ആഗസ്റ്റ് 18ന് യെച്ചൂരിയുടെ കാലാവധി അവസാനിക്കും. യെച്ചൂരിയാണ് മൂന്നാംതവണയും മത്സരിക്കുന്നതെങ്കിൽ പിന്തുണക്കാമെന്ന് കോൺഗ്രസ് ദേശീയനേതൃത്വം പറഞ്ഞതോടെയാണ് വിഷയം ചർച്ചയായത്. മുമ്പ് ചേർന്ന പി.ബി യോഗം ജനറൽ സെക്രട്ടറി മത്സരിക്കുന്നത് തള്ളി. പാർട്ടി നിലപാട് വിവരിച്ച് യെച്ചൂരി തന്നെ താൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു.
ജൂൺ എട്ടിന് നടക്കേണ്ടിയിരുന്ന ബംഗാൾ, ഗോവ, ഗുജറാത്ത് രാജ്യസഭതെരഞ്ഞെടുപ്പ് നീട്ടിവെച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചതോടെയാണ് വിഷയം തലവേദനയായി മാറിയത്. യെച്ചൂരിയുടെ പേര് മാത്രം നിർേദശിച്ചുള്ള കത്ത് രണ്ടാഴ്ച മുമ്പ് ബംഗാൾ സംസ്ഥാന സമിതി പി.ബിക്ക് നൽകി. പക്ഷേ, നിലപാടുമാറ്റം വേെണ്ടന്നായിരുന്നു ഭൂരിഭാഗം നേതാക്കളും അറിയിച്ചത്.
രാജ്യസഭയിൽ പ്രതിപക്ഷപാർട്ടിനിരക്ക് നേതൃത്വം നൽകുന്ന യെച്ചൂരിതന്നെ വീണ്ടും വരണമെന്ന പൊതുഅഭിപ്രായമാണ് ബംഗാൾ ഘടകത്തിെൻറ ഒരു പിടിവള്ളി. പുറമേ, നിലവിൽ സി.പി.എമ്മിനെ പ്രതിനിധീകരിക്കുന്ന തപൻകുമാർ സെന്നും ഋതബ്രേതാ ബാനർജിയും മൂന്നുവർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കും. അതോടെ സംസ്ഥാനത്തുനിന്ന് ഒറ്റ സി.പി.എം അംഗവും രാജ്യസഭയിലേക്ക് ഉണ്ടാവില്ലെന്നും സംസ്ഥാനനേതൃത്വം വാദിക്കുന്നു.
യെച്ചൂരി മത്സരിച്ചില്ലെങ്കിൽ ഫോർവേഡ് ബ്ലോക്ക് അവകാശവാദം ഉന്നയിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രണബ്കുമാർ മുഖർജിക്ക് പകരം പ്രതിപക്ഷസ്ഥാനാർഥിയെ സമവായത്തിൽ കണ്ടെത്തുന്നത് സംബന്ധിച്ച വിഷയവും പരിഗണിക്കും. കക്ഷിരാഷ്ട്രീയത്തിനതീതമായി ഹിന്ദുത്വഅജണ്ടയെ എതിർക്കുന്ന നിലപാടുള്ള പൊതുസ്വീകാര്യ സ്ഥാനാർഥിയാണെങ്കിൽ പിന്തുണക്കാമെന്നതാണ് സി.പി.എം നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.