യെദിയൂരപ്പ ഡമ്മി– സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി സംസ്ഥാനത്ത് നല്ല നേതാക്കളില്ലാത്തതിനാൽ നരേന്ദ്ര മോദിയെയും യോഗി ആദിത്യനാഥിനെയും ഉത്തരേന്ത്യയിൽനിന്ന് ഇറക്കുമതിചെയ്യുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെദിയൂരപ്പയെ ‘ഡമ്മി’യാക്കിയിരിക്കുകയാണ്.
പ്രധാനമന്ത്രി വന്നതുപോലെ തിരിച്ചുപോവും. പക്ഷേ, ഇവിടെ മത്സരം ഞാനും യെദിയൂരപ്പയും തമ്മിലാണെന്നും അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയുടെ ‘ഇറക്കുമതി’ പരാമർശത്തെ വിമർശിച്ച ബി.ജെ.പി, ഉത്തരേന്ത്യക്കാരെന്നും ദക്ഷിണേന്ത്യക്കാരെന്നുമുള്ള വേർതിരിവ് വെറുപ്പുളവാക്കുന്നതാണെന്ന് പ്രതികരിച്ചു. സിദ്ധരാമയ്യയെ സ്വന്തം മണ്ഡലത്തിലുള്ളവർപോലും പുറന്തള്ളുേമ്പാൾ ഇന്ത്യ മുഴുവൻ മോദിക്കായി വിളിക്കുകയാണ്. ചാമുണ്ഡേശ്വരിയിൽ പോലും സിദ്ധരാമയ്യയേക്കാൾ ജനകീയനാണ് മോദി. അദ്ദേഹം ഇവിടെ വരുേമ്പാൾ നേതൃത്വത്തെക്കുറിച്ച് വേണമെങ്കിൽ സിദ്ധരാമയ്യക്ക് പഠിക്കാം. മോദിയെയും യോഗിയെയും ‘ഇറക്കുമതികൾ’ എന്ന് വിശേഷിപ്പിക്കുേമ്പാൾ ഡൽഹി ജനപഥ് 10ൽ കഴിയുന്നവരെ സിദ്ധരാമയ്യ എന്തുവിളിക്കുമെന്നും കർണാടക ബി.ജെ.പി ട്വിറ്ററിലൂടെ ചോദിച്ചു.
േസാണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പേരെടുത്ത് പരാമർശിക്കാതെയായിരുന്നു ബി.ജെ.പിയുടെ ചോദ്യം. മുഖ്യമന്ത്രിക്ക് ‘ഇറക്കുമതി’യുടെ നിർവചനം പഠിപ്പിക്കാനെന്നപേരിൽ നൽകിയ ട്വീറ്റിൽ ഇറ്റാലിയൻ ടോയ്ലറ്റും സരിത കേസും ഉദാഹരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുലിനെയും കർണാടക കോൺഗ്രസ് ചുമതലയുള്ള കെ.സി. വേണുഗോപാലിനെയും ബി.ജെ.പി കളിയാക്കുകയും ചെയ്തു.
ബി.ജെ.പി, ആർ.എസ്.എസ് സംഘടനകൾ കന്നട വിരുദ്ധരാണെന്ന തരത്തിൽ മുമ്പും മുഖ്യമന്ത്രി സിദ്ധരാമയ്യ പരാമർശം നടത്തിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപിക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹത്തിെൻറ പരാമർശത്തെ തുടർന്ന് കന്നട അനുകൂലികൾ ‘ഹിന്ദി ബേഡ’ കാമ്പയിൻ ആരംഭിച്ചിരുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സമ്പത്ത് കേന്ദ്രം വലിച്ചെടുത്ത് പിന്നാക്കക്കാരായ ഹിന്ദി ബെൽറ്റിൽ വിതരണം ചെയ്യുന്നുവെന്ന അദ്ദേഹത്തിെൻറ പരാമർശം വിവാദമായിരുന്നു. നികുതി പിരിച്ചെടുക്കുന്ന കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്നതിൽ പക്ഷപാതിത്വം കാണിക്കുന്നുവെന്നായിരുന്നു സിദ്ധരാമയ്യയുടെ കുറ്റപ്പെടുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.