പോൾ സർവേകൾ പിഴക്കും; ബി.ജെ.പി 200ൽ എത്തില്ല –യോഗേന്ദ്ര യാദവ്
text_fieldsലോക്സഭ തെരഞ്ഞെടുപ്പ് ഇനിയും പ്രഖ്യാപിച്ചിട്ടിെല്ലങ്കിലും ആറു അഭിപ്രായ സർവേക ളെങ്കിലും വന്നു കഴിഞ്ഞു. ഇൗ സർവേകളുടെ പ്രവചനം എത്രത്തോളം കൃത്യമാണ് എന്ന ചോദ്യത്ത ിന്, പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും സ്വരാജ് ഇന്ത്യ പാർട്ടി അധ്യക്ഷനുമായ യോഗേന്ദ്ര യാദവ് പറയുന്നത്, ഭൂരിഭാഗം പ്രവചനങ്ങളും പിഴക്കാനാണ് സാധ്യത എന്നാണ്. ഭ രണകക്ഷിയായ ബി.ജെ.പി മുന്നണിക്ക് സീറ്റു കുറയുമെന്ന് പ്രവചിക്കുന്ന സർവേകൾ പക്ഷേ, ബി. ജെ.പിയുടെ സീറ്റു നഷ്ടം ലഘൂകരിക്കുന്നു എന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. പ്രധാന സ ർവേകളൊന്നും എൻ.ഡി.എക്ക് 200ൽ താഴെ സീറ്റുകൾ പ്രവചിക്കുന്നില്ല എന്നതുതന്നെയാണ് പ്ര വചനം തെറ്റാൻ സാധ്യതയുണ്ട് എന്ന നിരീക്ഷണത്തിലെത്താൻ കാരണം. 200 സീറ്റ് കടന്നാൽ, നിലവ ിലെ രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് ബി.ജെ.പിക്ക് സർക്കാറുണ്ടാക്കാൻ കഴിയും എന്നാ ണ് അർഥമെന്ന് യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടുന്നു. 200ന് മുകളിൽ അൽപം ഭേദപ്പെട്ട പ്രകടനമായാൽ നരേന്ദ്ര മോദി തന്നെ നയിക്കുന്ന സർക്കാർ വരുമെന്നും 200നെ ചുറ്റിപ്പറ്റിയാണെങ്കിൽ മോദിയില്ലാത്ത ബി.ജെ.പി സർക്കാർ വരുമെന്നു വിശ്വസിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
ബി.ജെ.പി മുന്നണി 200ൽ എത്തില്ല
‘‘ഇൗ അഭിപ്രായ സർവേകൾ തെറ്റായ നിഗമനത്തിലെത്തിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 2019ൽ സർക്കാറുണ്ടാക്കാൻ സാധ്യത തെളിയുന്ന 200 എന്ന അക്കത്തിൽ എത്താൻ ബി.ജെ.പിക്ക് കഴിയില്ല’’ -രാജ്യത്തെ ഒേട്ടറെ തെരഞ്ഞെടുപ്പുകൾ വിശകലനം ചെയ്ത യോഗേന്ദ്ര യാദവ് പറയുന്നു. അതേസമയം, സർവേ നടത്തുന്നവർ മനഃപൂർവം തെറ്റായ പ്രവചനം നടത്തുകയല്ലെന്നും അവരുടെ വിശകലനത്തിലെ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എന്തുകൊണ്ട് തെറ്റും?
വിശകലനങ്ങളലെ ‘ടൈപ്പ് 1 എറർ’, ‘ടൈപ്പ് 2 എറർ’ സാഹചര്യങ്ങളാണ് 2019 ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഫലം സംബന്ധിച്ച് ഒടുവിൽ പുറത്തുവന്ന പ്രധാന സർവേകൾ പിഴക്കുമെന്ന് പറയാൻ കാരണമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. വിവര വിശകലന വിദഗ്ധർ ഏറ്റവും കൂടുതൽ ചെയ്യുന്നതാണ് ‘ടൈപ്പ് 1 എറർ’. പ്രവചനത്തിൽ സ്വന്തം നില സുരക്ഷിതമാക്കാൻ പരമാവധി ശ്രമിക്കുന്നവരാണ് ഇതിനെ ആശ്രയിക്കുന്നത്. ശേഖരിച്ച വിവരങ്ങൾ വെച്ച് അവർക്ക് യഥാർഥ വിജയിയെ മനസ്സിലാക്കാൻ കഴിയും. എന്നാൽ, വിജയത്തിെൻറ വലുപ്പം അവർ കുറച്ചു കാണിക്കും. പ്രവചനം പിഴച്ചാലോ എന്ന റിസ്ക് കുറയ്ക്കാനാണിത്. ഇതിെൻറ ഉദാഹരണങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെയും ഉത്തർപ്രദേശിൽ ബി.ജെ.പിയുടെയും വൻ വിജയം. ഒട്ടുമിക്ക സർവേകളും ഇൗ വിജയങ്ങൾ പ്രവചിച്ചെങ്കിലും അതിെൻറ വ്യാപ്തി അളക്കാനായില്ല.
അതേസമയം, വിശകലന വിദഗ്ധരുടെ പേടിസ്വപ്നമാണ് ‘ടൈപ് 2 എറർ’. വിജയിയെ തെറ്റായി പ്രവചിക്കുന്നതും തൂത്തുവാരുമെന്ന് പ്രവചിച്ചിടത്ത് അങ്ങനെ സംഭവിക്കാതിരിക്കുന്നതും ഇതുവഴി സംഭവിക്കുന്നതാണ്. റിസ്ക് എടുക്കുേമ്പാളും ശേഖരിച്ച ഡാറ്റയിൽമാത്രം നൂറു ശതമാനം വിശ്വസിച്ച് പ്രവചനം നടത്തുേമ്പാഴും ഇങ്ങനെ സംഭവിക്കാം. ‘‘ഇത്തരം പിഴവിന് ഉദാഹരണമായി 2017ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാൻതന്നെ നടത്തിയ അതിസാഹസികത ചൂണ്ടിക്കാട്ടാം. ബി.ജെ.പി പരാജയപ്പെടുമെന്ന് അസന്ദിഗ്ധമായി ഞാൻ പ്രവചിച്ചു. എന്നാൽ, അതു തെറ്റി’’ -യാദവ് പറയുന്നു. ഇൗയിടെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തൂത്തുവാരുമെന്ന് പ്രവചിച്ചവർക്കും പറ്റിയത് ഇതേ തെറ്റാണ്.
വാജ്പേയിയുടെ തോൽവിപോലെ
‘ടൈപ്പ് 1എറർ’ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന വിശകലന വിദഗ്ധർ, കഴിയാവുന്നിടത്തോളം ‘ടൈപ്പ് 2’ ഒഴിവാക്കാൻ ശ്രമിക്കും. എന്നാൽ ഒന്നിച്ച് ഒേട്ടറെ ‘ടൈപ്പ് 1 എറർ’ വരുത്തുേമ്പാൾ അത്, ടൈപ്പ് 2 ആയി മാറുന്ന സാഹചര്യവും ഉണ്ടാകും. അതായത്, ശേഖരിച്ച വിവിധ ഡാറ്റകളിലെല്ലാം റിസ്ക് ഒഴിവാക്കി പ്രവചനങ്ങൾ നടത്തുേമ്പാൾ അതെല്ലാംകൂടി, ജേതാവിനെയും പരാജിതനെയും തെറ്റായി പ്രവചിക്കുന്ന അവസ്ഥയിലെത്തിക്കും.
ഉദാഹരണത്തിന് വിവിധ സംസ്ഥാനങ്ങളിലെ ഡാറ്റ വിശകലനം ചെയ്യുേമ്പാൾ ബി.ജെ.പിക്ക് വലിയ തകർച്ച ബോധ്യപ്പെട്ടാലും, പ്രവചനം തെറ്റുമോ എന്ന റിസ്ക് ഒഴിവാക്കാൻ ഒാരോയിടത്തും വലിയ മാർജിൻ നൽകാതെ പ്രവചനം നടത്തും. അങ്ങനെ മുഴുവൻ സംസ്ഥാനങ്ങളിലെയും സീറ്റ് എണ്ണം കൂട്ടുേമ്പാൾ മൊത്തം പ്രവചനഫലം മാറും. ഇത്തരമൊരു സാഹചര്യമാണ്, 2019 തെരഞ്ഞെടുപ്പ് പ്രവചനത്തിൽ സംഭവിച്ചത് എന്നാണ് യാദവ് പറയുന്നത്. ഇത് 2004ൽ വാജ്പേയി സർക്കാർ തിരിച്ചുവരുെമന്ന് പ്രവചിച്ച് തെറ്റിയ പോലെ ആണ്. ‘‘അഞ്ചു വർഷ കാലാവധി തികച്ച്, ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവുമായി നേരത്തെ തെരഞ്ഞെടുപ്പ് നടത്തിയ വാജ്പേയി സർക്കാർ 300 സീറ്റുകൾ നേടി തിരിച്ചെത്തും എന്നായിരുന്നു സർവേകളുടെ പ്രവചനം.
പ്രതിപക്ഷത്തെ പ്രധാനമന്ത്രിസ്ഥാനാർഥികളേക്കാൾ ജനപ്രിയത സർവേയിൽ വാജ്പേയി ബഹുദൂരം മുന്നിലുമായിരുന്നു. എന്നാൽ, ഫലം വന്നപ്പോൾ എൻ.ഡി.എ 187 സീറ്റിലൊതുങ്ങി. ബി.ജെ.പി ഒറ്റക്ക് 138 സീറ്റും നേടി. ബി.ജെ.പിയുടെ നഷ്ടം വലുതായിരിക്കുമെന്ന്, ശേഖരിച്ച ഡാറ്റ പറഞ്ഞുവെങ്കിലും അത്ര വലിയ തിരിച്ചടിയുണ്ടാകുമോ എന്ന സംശയത്തിൽ, ഒാരോ സംസ്ഥാനത്തും അവർക്ക് അൽപം മുൻതൂക്കം നൽകി. ഇത് മൊത്തം കൂട്ടിയപ്പോൾ സീറ്റുകൾ 300ൽ എത്തുകയും പ്രവചനം തെറ്റുകയും ചെയ്തു.
സംസ്ഥാനങ്ങളിലെ പ്രവചനങ്ങൾ തെറ്റുേമ്പാൾ
2014ലെ തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിലെ 202ൽ 191 സീറ്റുകളും ബി.ജെ.പി മുന്നണി നേടിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഇവിടങ്ങളിൽ പ്രവചനം നടത്തുന്ന ആരും ബി.ജെ.പിക്ക് അൽപം മുൻതൂക്കം സമ്മാനിക്കും. ഉദാഹരണത്തിന്, കഴിഞ്ഞ തവണ ബി.ജെ.പി 70നു മേൽ സീറ്റ് നേടിയ യു.പിയിൽ ഇത്തവണ 12 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്ന് ഡാറ്റ വെളിപ്പെടുത്തിയാലും പ്രവചനത്തിെൻറ റിസ്ക് കുറക്കാൻ ഏതൊരു വിദഗ്ധനും 20 സീറ്റെങ്കിലും അവർക്ക് നൽകും. ഛത്തിസ്ഗഢിൽ കോൺഗ്രസിനു 10 സീറ്റു കിട്ടുമെന്നാണെങ്കിലും പരമ്പരാഗത പ്രവചനക്കാർ ഏഴു സീറ്റു മാത്രമേ നൽകിക്കാണൂ. ഇങ്ങനെ വരുേമ്പാൾ യാഥാർഥ്യത്തിൽനിന്ന് 30 മുതൽ 50 വരെ സീറ്റുകൾ ഭരണകക്ഷിക്ക് അധികം പ്രവചിക്കും. ഇൗയൊരു പെരുപ്പിക്കൽ കാരണമാണ് വരുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തു വന്ന സർവേകൾ ബി.ജെ.പിക്ക് 200 നു മേൽ സീറ്റുകൾ പ്രവചിച്ചത്.
വെറും തള്ളല്ല അഭിപ്രായ സർവേകൾ
‘‘പിഴക്കുന്നു എന്നു കരുതി അഭിപ്രായ സർവേകൾ തള്ളിക്കളയാവുന്നതല്ല. പകുതിയെങ്കിലും മാന്യമായ അഭിപ്രായ സർവേക്ക്, വാർത്താമുറികളിൽ ഇരുന്ന് വിശകലനം ചെയ്യുന്നതിനേക്കാളും വിശ്വാസ്യതയുണ്ട്. ശരിയായ ചിത്രം കിട്ടണമെങ്കിൽ, അക്കങ്ങളിൽമാത്രം വിശ്വാസമർപ്പിക്കാതെ യഥാർഥ തരംഗം വല്ലതുമുണ്ടോ എന്നും അന്വേഷിക്കണം. ഒാരോ പാർട്ടിക്കും ലഭിക്കുന്ന വോട്ട്, വിവിധ സാമൂഹിക വിഭാഗങ്ങളിലായി ഇൗ വോട്ട് എങ്ങനെ വിഭജിക്കപ്പെടുന്നു, സർക്കാറിനെയും നേതാവിെൻറയും പ്രകടനത്തിെൻറ വിലയിരുത്തൽ എന്നിവയെല്ലാമാണ് തെരഞ്ഞെടുപ്പ് സർവേയിൽ ഏറ്റവും ഉപകാരപ്രദവും കൗതുകകരവുമായ വിവരങ്ങൾ. ചുരുക്കത്തിൽ, ഇൗ പുതിയ സർവേകളിൽ വിവിധ പാർട്ടികൾക്ക് നൽകിയ സീറ്റുകളുടെ എണ്ണത്തിൽ, ബി.ജെ.പിക്ക് നൽകിയതിൽനിന്ന് 30 മുതൽ 50 വരെ സീറ്റുകൾ കുറച്ചുമാത്രം മനസ്സിലേക്കെടുക്കുക.’’ -കൃത്യമായ പ്രവചനം നടത്താൻ യോഗേന്ദ്ര യാദവിെൻറ ഉപദേശം ഇങ്ങനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.