യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുന്നു
text_fieldsപത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനൊരുങ്ങുന്നു. നിലവിലെ പാർലമെൻറ് കമ്മിറ്റി സമ്പ്രദായം മാറ്റി ജില്ല കമ്മിറ്റിയായിരിക്കും പകരം വരുക. നിലവിലെ കമ്മിറ്റി ആറുവർഷമായി പ്രവർത്തിക്കുന്നതിനാൽ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. ദേശീയ എക്സിക്യൂട്ടിവ് ഇൗ മാസം അവസാനം ചേരുന്നതിനാൽ അത് കഴിഞ്ഞാലുടൻ പിരിച്ചുവിടൽ ഉണ്ടാകുമെന്നാണ് സൂചന.
യൂത്ത് കോൺഗ്രസിെൻറ സംസ്ഥാനത്തെ പ്രവർത്തനം കുറെക്കാലമായി നിർജീവാവസ്ഥയിലാെണന്ന് പ്രവർത്തകർക്കിടയിൽ ആക്ഷേപമുണ്ട്. കെ.എസ്.യുവിൽനിന്ന് യൂത്ത് കോൺഗ്രസിലേക്ക് വരേണ്ട പലർക്കും പ്രായപരിധി അതിക്രമിക്കും എന്നത് പല മുതിർന്ന ഭാരവാഹികളുടെയും ആശങ്കയാണ്. ഇത്തരം കാര്യങ്ങൾ കോൺഗ്രസ് പ്രസിഡൻറ് ഉൾപ്പെടെ ദേശീയ നേതൃത്വത്തിന് പരാതികളായി ലഭിച്ചിട്ടുണ്ട്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിെൻറയും കോൺഗ്രസിെല ഇപ്പോഴത്തെ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലാണ് തീരുമാനം േവഗത്തിലാക്കുന്നത്. 20 അംഗ പാർലമെൻറ് കമ്മിറ്റിയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. ഇനി ഇത് 14 അംഗ ജില്ല കമ്മിറ്റിയാകും. പിരിച്ചുവിട്ടു കഴിഞ്ഞാലുടൻ പുതിയ ഭാരവാഹി തെരെഞ്ഞടുപ്പിന് മുന്നോടിയായ അംഗത്വ കാമ്പയിനിലേക്ക് നീങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.