സംഘടന തെരഞ്ഞെടുപ്പ്: യൂത്ത് കോൺഗ്രസ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ കടുത്ത പോരിൽ
text_fieldsതദ്ദേശ തെരഞ്ഞെ ടുപ്പ് അടക്കം ആസന്നമായ സാഹചര്യത്തിൽ സംഘടന തെരഞ്ഞെടുപ്പ് വേണ്ടെന്നും സമവായം മ തിയെന്നും എ, െഎ ഗ്രൂപ്പുകൾ നിലപാെടടുത്തിരുന്നു. ഇത് തള്ളി തെരഞ്ഞെടുപ്പുമായി മുന് നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഇതിനായി കഴിഞ്ഞദിവസം സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടുകയും ചെയ്തു. ഫലത്തിൽ യൂത്ത് കോൺഗ്രസിന് കേരളത്തിൽ ഘടകമില്ലാതായി.
സംഘടന തെരഞ്ഞെടുപ്പിന് പത്രിക നൽകേണ്ട സമയം കഴിെഞ്ഞങ്കിലും പ്രധാന ഗ്രൂപ്പുകളിലെ ആരും നൽകിയിട്ടില്ല. 2020ൽ തദ്ദേശ തെരഞ്ഞെടുപ്പും 21ൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ യൂത്ത് കോൺഗ്രസിലെ തെരഞ്ഞെടുപ്പ് ഗ്രൂപ് പോര് ശക്തമാക്കുമെന്നാണ് നേതാക്കളുടെ നിലപാട്. പാർട്ടി നേതൃത്വത്തിനും സമാന നിലപാടാണ്. ഡി.സി.സി പ്രസിഡൻറുമാരുടെ യോഗത്തിലും ഇതേവികാരം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും കേന്ദ്ര നേതൃത്വം പരിഗണിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ ഇൗ വിഷയത്തിൽ രാഹുൽ ഗാന്ധിയെ കണ്ട് ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പു വേണ്ട; എം.പി സംഘം സോണിയക്കു മുന്നിൽ
ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് കേരള ഘടകം പിരിച്ചുവിട്ടതിനു പിന്നാലെ, തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ സമ്മർദം മുറുക്കി ഒരു വിഭാഗം എം.പിമാർ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായി പാർലമെൻററി പാർട്ടി യോഗത്തിനിടയിൽ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ച അവർ, സമവായ കമ്മിറ്റി രൂപവത്കരിക്കണമെന്ന് അഭ്യർഥിച്ചു.
ഡീൻ കുര്യാക്കോസും മറ്റുമാണ് ഈ വിഷയം സോണിയക്കും രാഹുൽ ഗാന്ധിക്കും മുമ്പാകെ ഉന്നയിച്ചത്. തെരഞ്ഞെടുപ്പിനെ എന്തിനു ഭയക്കുന്നുവെന്ന ചോദ്യമാണ് അവർക്ക് നേരിടേണ്ടിവന്നത്. എന്നാൽ, അന്തിമ തീരുമാനമൊന്നുമായില്ല.
സംഘടനതെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി പിരിച്ചുവിട്ടത്. എന്നാൽ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടും ആരും പത്രിക നൽകാനുണ്ടായിരുന്നില്ലെന്ന് എം.പി സംഘം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് നടത്തുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കോൺഗ്രസിെൻറ സാധ്യതകൾക്ക് ദോഷമുണ്ടാക്കുമെന്നും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.