തെലങ്കാനയിൽ പൊടിപാറും പ്രചാരണം
text_fieldsഹൈദരാബാദ്: തെരഞ്ഞെടുപ്പിന് ഏതാനും ദിവസംമാത്രം ശേഷിക്കെ വിവിധ പാർട്ടികളുടെ കൊണ്ടുപിടിച്ച പ്രചാരണത്തിന് സാക്ഷ്യംവഹിച്ച് തെലങ്കാന. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ സംസ്ഥാനത്തിെൻറ ഭരണം പിടിച്ചെടുക്കാനുള്ള അവസാന ശ്രമങ്ങളിലാണിേപ്പാൾ പാർട്ടികളൊക്കെയും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി എന്നിവർ ഇതിനകം ജനങ്ങളെ അഭിസംബോധന ചെയ്തുവെങ്കിലും അന്തിമഘട്ട പ്രചാരണത്തിനായി വീണ്ടും എത്തുമെന്നാണ് റിേപ്പാർട്ട്. താൽക്കാലിക മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതിയുടെ നേതാവുമായ ചന്ദ്രശേഖർ റാവു രണ്ടാമൂഴം തേടി ഉൗർജിത പ്രചാരണത്തിലാണ്.
എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളും കണ്ണുംനട്ടിരിക്കുന്നത് ഹൈദരാബാദ് സിറ്റിയിലാണ്. 24 സീറ്റുകളാണ് ഇവിടെയുള്ളത്. നഗരത്തിൽ ഇന്ന് നടക്കുന്ന വൻ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ദേശീയ പ്രസിഡൻറ് അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവർ ഇതിനകം തന്നെ വിവിധയിടങ്ങളിലെ പരിപാടികളിൽ പെങ്കടുത്തു.
തെലുഗുദേശവും പ്രചാരണത്തിൽ പിന്നിലല്ല. ആന്ധ്ര മുഖ്യമന്ത്രിയും പാർട്ടി പ്രസിഡൻറുമായ എൻ. ചന്ദ്രബാബു നായിഡു, പാർട്ടി എം.എൽ.എയും പ്രസിദ്ധ നടനുമായ എൻ. ബാലകൃഷ്ണ എന്നിവർ പ്രവർത്തകർക്കൊപ്പം റോഡ് ഷോയും വിവിധ ജില്ലകളിലായുള്ള പരിപാടികളുമായി തിരക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.