10,000 രൂപക്ക് ലഭിക്കുന്ന മികച്ച 5G സ്മാർട്ട് ഫോണുകൾ
text_fieldsചെറിയ ബഡ്ജറ്റിൽ ഫൈവ് ജി സ്മാർട്ട് ഫോണുകൾ കണ്ടെത്താൻ ശ്രമിക്കുകയാണോ? 10,000 രൂപ മാത്രം നൽകി സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ഇക്കാലത്ത് ലഭിക്കുക എന്നുള്ളത് കുറച്ച് പണിയാണ്. എന്നാൽ അത്തരത്തിലുള്ള ഫോണുകളുമുണ്ട്. ചെറിയ ബഡ്ജറ്റാണെങ്കിലും മോശമല്ലാത്ത ഫീച്ചറുകൾ ഈ ഫോണുകളിലുണ്ടാകും. മോട്ടൊറോള, സാംസങ്, റെഡ്മി എന്നിങ്ങനെ പ്രമുഖ ബ്രാൻഡുകളാണ് ഈ ബഡ്ജറ്റിൽ 5G സ്മാർട്ട് ഫോണുകൾ നൽകുന്നത്.
1) റെഡ്മി 14സി-Click here To Buy
റെഡ്മിയുടെ ഈയിടെ പുറത്തിറങ്ങിയ സ്മാർട്ട് ഫോണാണ് റെഡ്മി 14സി 5G. 6.88 ഇഞ്ച് വലുപ്പമുള്ള 120hz റിഫ്രഷ് റേറ്റും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഇതിന്‍റെ ഡിസ്പ്ലേയിലുണ്ട്. സ്നാപ്പ്ഡ്രാഗൺ 4 ജെൻ 2 5G പ്രോസസറാണ് ഇത് അവതരിപ്പിക്കുന്നത്. 4ജിബി റാമും ഫോണിൽ ലഭിക്കും. 50 എം.പി ഡുവൽ കാമറയും 5 എംപി ഫ്രണ്ട് കാമറയുമിതിനുണ്ട്. നിലവിൽ 9,999 രൂപക്ക് റെഡ്മിയുടെ ഈ 5G സ്മാർട്ട് ഫോൺ സ്വന്തമാക്കാവുന്നതാണ്.
2) മോട്ടൊറോള ജി35-Click here To Buy
6.7-ഇഞ്ച്' FHD പ്ലസ് ഡിസ്പ്ലേ, 1,000 നിറ്റ്സിൻ്റെ പീക്ക് തെളിച്ചവും 60Hz മുതൽ 120Hz വരെയുള്ള വേരിയബിൾ റിഫ്രഷ് റേറ്റുമാണ് ഫോണിൻ്റെ പ്രധാനപ്പെട്ട ഫീച്ചറുകൾ. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉപയോഗിച്ചാണ് ഡിസ്പ്ലേ പരിരക്ഷിച്ചിരിക്കുന്നത്. ഡോൾബി അറ്റ്മസ് സൗണ്ട് ട്യൂൺ ചെയ്ത് സ്റ്റീരിയോ സ്പീക്കർ സിസ്റ്റവും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. 4GB LPDDR4X റാമും 128GB UFS 2.2 സ്റ്റോറേജുമായും വരുന്ന ഫോണിന് UNISOC T760 ചിപ്പാണ് കരുത്ത് നൽകുന്നത്. വെർച്വൽ റാം സാങ്കേതികവിദ്യ ഉപയോഗിച്ച്, റാം 12 ജിബി വരെ വികസിപ്പിക്കാം. ഫോട്ടോ ചിത്രീകരണത്തിനായി 4K വീഡിയോ റെക്കോർഡിങ് ശേഷിയുള്ള 50MP പ്രൈമറി റിയർ കാമറ, 8MP അൾട്രാ വൈഡ് കാമറ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 16 എംപി സെൻസറും ഒരുക്കിയിട്ടുണ്ട്. നിലവിൽ 10,587 രൂപക്ക് ഈ ഫോൺ സ്വന്തമാക്കാവുന്നതാണ്.
3) സാംസങ് ഗാലക്സി എ05 - Click here To Buy
ഈ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന മറ്റൊരു മികച്ച സ്മാർട്ട്ഫോണാണ് സാംസങ് ഗാലക്സി എ05. 6.7 ഇഞ്ച് 60hz റിഫ്രഷ് റേറ്റിൽ പി.എൽ.എസ് എൽ.സി.ഡി ഡിസ്പ്ലേയാണ് ഇത്. ആറ് ജിബി റാം ഉൾപ്പെടുന്ന മീഡിയാടെക് ഹീലിയോ ജി85 പ്രൊസസറാണ് ഈ സ്മാർട്ട്ഫോണിന്‍റേത്. 50 എംപിയുടെ ഒരു കാമറയും 2എംപിയുടെ ഡെപ്ത്ത് കാമറയും ഇതിലുണ്ട്.
4) ടെക്നോ പോപ് 9 5G-Click here To Buy
ടെക്നോ പോപ് 9 5Gയാണ് അടുത്തത്. 120 hz ഡിസ്പ്ലേയാണ് ഇതിനുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 63000 5ജി പവർഫുൾ പ്രൊസററാണ് ടെക്നോ പോപ് 9 ഫോണിന്‍റേത്, ഇതിനൊപ്പം എട്ട് ജി റാമും മറ്റൊരു ഫീച്ചറാണ്. സോണിയുടെ 48 എംപി എഐ കാമറയും ഇതിന് ലഭിക്കുന്നുണ്ട്.
5) ഐക്യൂ z9 ലൈറ്റ് 5G-Click here To Buy
കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഈ സ്മാർട്ട് ഫോൺ മികച്ച ബഡ്ജറ്റ് ഫോണുകളിൽ ഏറ്റവും മികച്ചവയിൽ ഒന്നാണ്. 50 എംപി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, ഡുവൽ സിം, മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രൊസസർ, എന്നിങ്ങനെയാണ് ഈ സ്മാർട്ട് ഫോണിന്‍റെ പ്രധാന ഫീച്ചേഴ്സ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.