Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightProduct & Serviceschevron_rightഇടക്ക് ശുദ്ധവായു ഒക്കെ...

ഇടക്ക് ശുദ്ധവായു ഒക്കെ ശ്വസിക്കണ്ടേ? എന്താണ് എയർ പ്യൂരിഫയർ? അറിയേണ്ടതെല്ലാം

text_fields
bookmark_border
ഇടക്ക് ശുദ്ധവായു ഒക്കെ ശ്വസിക്കണ്ടേ? എന്താണ് എയർ പ്യൂരിഫയർ? അറിയേണ്ടതെല്ലാം
cancel

മോശം വായു നിങ്ങളുടെ ശ്വാസകോശത്തിന് ഒരു തരത്തിലും നല്ലതല്ല. നിങ്ങളുടെ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി നല്ല വായു ശ്വാസിക്കുന്നത് പ്രധാനമാണ്, ഒന്നുമില്ലെങ്കിലും നിങ്ങളുടെ വീട്ടിലെങ്കിലും. ഇതിനായി ഏറ്റവും നല്ല മാർഗമാണ് എയർ പ്യൂരിഫയറുകൾ.

എന്താണ് എയർ പ്യൂരിഫയർ

എയർ പ്യൂരിഫയർ അല്ലെങ്കിൽ എയർ ക്ലീനർ ഒരു മുറിയിലുള്ള വായുവിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ഒരു ഉപകരണമാണ്. ഇവ സാധാരണ അലർജി, ആസ്ത്മ രോഗികൾക്ക് ഉപയോഗപ്രദം എന്ന രീതിയിലാണ് അറിയപ്പെടുന്നത്. ചെറിയ യൂണിറ്റായും വലിയ എയർ ഹാൻഡിലായും ഇത് ഫിറ്റ് ചെയ്യാം. അകത്തുള്ള വായുവിനെ വലിച്ചെടുത്ത് ഒരു ഫിൽററ്ററിലൂടെ കടത്തിവിടുന്നു. ഈ ഫിൽറ്റർ അന്തരീക്ഷത്തിലെ മലിനങ്ങളെ വലിച്ചെടുത്ത് നല്ല ശുദ്ധവായു പുറത്തേക്ക് വിടുകയും ചെയ്യുന്നു.

നിങ്ങളുടെ വീട് മോശം അന്തരീക്ഷത്തിൽ നിന്നും സുരക്ഷിതമായി നിൽക്കുവാൻ ഇത് സഹായിക്കും. പുക, വളർത്ത് മൃഗങ്ങളുടെ രോമങ്ങൾ അത്തരത്തിൽ പ്രത്യേക മാലിന്യങ്ങൾ വലിച്ചെടുക്കാനാണ് ചില പ്യൂരിഫയറുകൾക്ക് രൂപകൽപ്പന നൽകിയിരിക്കുന്നത്.

എയർ പ്യൂരിഫയറിന്‍റെ ആവശ്യം നിങ്ങൾക്കുണ്ടോ?

നിങ്ങളെടുക്കുന്ന ശ്വാസം മോശമാണെങ്കിൽ അത് ഭേദമാക്കലാണല്ലോ പ്യൂരിഫയറിന്‍റെ പ്രധാന ജോലി. നിങ്ങൾ ശ്വസിക്കുന്നത് മോശം വായുവാണെങ്കിൽ നിങ്ങൾക്ക് പിടിക്കപ്പെട്ടെക്കാവുന്ന ചില അസുഖങ്ങളുണ്ട്. അങ്ങനെയുണ്ടെങ്കിൽ നിങ്ങൾക്ക് തീർച്ചയായും പ്യൂരിഫയറിന്‍റെ ആവശ്യമുണ്ട്.

കണ്ണ് ചൊറിച്ചിലോ ഒരുപാട് വെള്ളമോ ഉണ്ടെങ്കിൽ ശ്വാസത്തിന്‍റെ പ്രശ്നമാകാം. അത് പോലെ നിർത്താതെയുള്ള മൂക്കൊലിപ്പും വരണ്ട അല്ലെങ്കിൽ ചൊറിയുന്ന തൊണ്ട എന്നിവയെല്ലാം വായുവിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ. തലവേദന, ക്ഷീണം, തലകറക്കം, ശ്വാസകോശ രോഗങ്ങൾ, ആസ്തമ എന്നിവയെല്ലാം വായുവിൽ നിന്നുണ്ടാകുന്ന അസുഖങ്ങളാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വലക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു എയർ പ്യൂരിഫയർ വാങ്ങി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇതിലെ എല്ലാ ലക്ഷണങ്ങളും ഒരുമിച്ച് വരണമെന്നില്ല ചിലത് മാത്രമായിരിക്കും. ഇനി ഇതൊന്നുമില്ലെങ്കിലും ഭാവിയിൽ വരാതിരിക്കാൻ ഒരു മുൻകരുതൽ എന്ന നിലക്കും എയർ പ്യൂരിഫയർ സ്വന്തമാക്കാവുന്നതാണ്.

ഇത് വീട്ടിലോ ഓഫീസിലോ സ്ഥാപിക്കുന്നത് കൊണ്ടുള്ള ഗുണമെന്താണ്?

ഇടക്കിടെ സന്ദർശിച്ച് പോകുന്ന അലർജിയിൽ നിന്നും രക്ഷ നേടാൻ സാധിക്കും. ആസ്തമയിൽ നിന്നും ആശ്വാസം ലഭിക്കാനും സാധിക്കും. റൂമിലെ പുക അല്ലെങ്കിൽ ദുർഗന്ധം എന്നിവയെ എല്ലാം തുരുത്താം. മുകളിൽ പറഞ്ഞത് പോലെ ശ്വാസകോശ രോഗങ്ങൾക്കുള്ള സാധ്യത കുറക്കാൻ ഇത് മൂലം സാധിക്കും.

എയർ പ്യൂരിഫയറുകൾ സേഫാണോ?

നിങ്ങൾ ഇത് സ്ഥാപിക്കുന്ന സ്ഥലത്തെ എല്ലാ തരത്തിലുള്ള പൊടിപടലങ്ങളും നീക്കം ചെയ്യുമെന്ന് ഒരിക്കലും ഉറപ്പ് നൽകുവാൻ സാധിക്കില്ല. ഒരിക്കലും ഒരു മെഷീനും പൂർണമല്ലല്ലോ.. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ പരമാവധി ഫലം ലഭിക്കുവാനുള്ള പൊടി നമ്പറുകളുണ്ട്.

ഒരു മികച്ച പൊസിഷനിൽ സ്ഥാപിക്കാം- നിങ്ങൾ വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു സ്ഥലമുണ്ടാകില്ലേ? ആ സ്പേസിലെ തന്നെ ഏറ്റവും തുറന്ന ഭാഗത്ത് എയർ പ്യൂരിഫയർ സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ലത്.

ഫിൽറ്ററുകൾ വൃത്തിയായിരിക്കണം-ഫിൽറ്ററുകൾ എപ്പോഴും വൃത്തിയായിരിക്കണമെന്നുള്ളത് മറ്റൊരു പ്രധാന കാര്യമാണ്. ആറ് മാസം കൂടുമ്പോഴെങ്കിലും ഇത് ക്ലീൻ ചെയ്യുക അല്ലെങ്കിൽ ഫിൽറ്റർ മാറുക എന്നുള്ളത് വളരെ പ്രധാനമാണ്.

നിങ്ങളുടെ മൊത്തത്തിലുള്ള ജീവിത ശൈലിയിലും ആരോഗ്യത്തിനും ഒരുപാട് ഉപകാരമുണ്ടാക്കാൻ ഈ എയർ പ്യൂരിഫയറുകൾക്ക് സാധിക്കും. മികച്ച ഉറക്കം ലഭിക്കുക പൊടിയെ കുറിച്ച് ഒരുപാട് ആശങ്കകൾ വേണ്ട, ദുർഗന്ധങ്ങളിൽ നിന്നും മുക്തി, വായുവിൽ നിന്നും പടരുന്ന വയറസുകളിൽ നിന്നും രക്ഷ, അലർജിയിൽ നിന്നും രക്ഷ, എന്നിവയെല്ലാം ഇതിന്‍റെ പോസീറ്റീവ് വശങ്ങളാണ്.

നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന കുറച്ച് മികച്ച എയർ പ്യൂരിഫയറുകൾ

ഫിലിപ്സ സ്മാർട്ട് എയർ പ്യൂരിഫയർ-Click Here To Buy

ഷയോമി സ്മാർട്ട് എയർ പ്യൂരിഫയർ 4-Click Here To Buy

കോവെയ് എയർ മേഗാ എയിം പ്രൊഫഷണൽ എയർ പ്യൂരിഫയർ-Click Here To Buy

ഫിലിപ്സ് എസി0920 എയർ പ്യൂരിഫയർ-Click Here To Buy

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amazon OffersAir Purifier
News Summary - What is air purifiers and its usage
Next Story