'ബാറുകളിൽ നിന്ന് മദ്യപിച്ച് ഇറങ്ങുന്നവരെ വാഹനപരിശോധനയിൽ പിടികൂടരുത്'; പൊലീസ് ഉത്തരവ് വിവാദമായതോടെ പിൻവലിച്ചു
text_fieldsമലപ്പുറം: ബാറുകളിൽ നിന്ന് മദ്യപിച്ച് ഇറങ്ങുന്നവരെ വാഹനപരിശോധനക്കും പട്രോളിങ്ങിനുമിടെ പിടികൂടരുതെന്ന വിചിത്ര ഉത്തരവുമായി പൊലീസ്. മലപ്പുറം എസ്.പി സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് നൽകിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.
'പൊലീസ് വാഹനപരിശോധനയും പട്രോളിങ്ങും നടത്തുന്ന സമയങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുതെന്ന് നിർദേശിക്കുന്നു' എന്നായിരുന്നു ഉത്തരവ്. ഇതിനെതിരെ വ്യാപക വിമർശനമുയർന്നു. 'ബാറുകളുടെ അധികാരപരിധി' എന്ന ഉത്തരവിലെ പരാമർശവും ചർച്ചയായി.
വെള്ളിയാഴ്ചയാണ് ഉത്തരവിറക്കിയത്. വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ എസ്.പി എസ്. ശശിധരൻ ഉത്തരവ് പിൻവലിച്ചു. ഉത്തരവ് തയാറാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവുണ്ടായി എന്നാണ് സംഭവത്തിൽ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.