Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ പർവതങ്ങൾക്ക്...

സൗദിയിലെ പർവതങ്ങൾക്ക് 37 ദശലക്ഷം വർഷം പഴക്കമെന്ന് പഠനം

text_fields
bookmark_border
സൗദിയിലെ പർവതങ്ങൾക്ക് 37 ദശലക്ഷം വർഷം പഴക്കമെന്ന് പഠനം
cancel
camera_alt

37 ദ​ശ​ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്ന് ഭൗ​മ​ശാ​സ്​​ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി​യ സൗ​ദി അ​റേ​ബ്യ​യി​ലെ വ​ട​ക്കു​ഭാ​ഗ​ത്തെ

പ​ർ​വ​ത​ം

യാംബു: സൗദി അറേബ്യയിലെ വടക്കൻ പ്രവിശ്യകളിലുള്ള പർവതങ്ങൾക്ക് 37 ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് ഭൗമശാസ്​ത്ര പഠനം. റിയാദ് കിങ്​ അബ്​ദുൽ അസീസ് സർവകലാശാലയിലെ കോളജ് ഓഫ് മറൈൻ സയൻസിലെ ഭൗമശാസ്​ത്രജ്ഞരാണ്​ ഇൗ പർവത നിരകളിലെ പാറകൾ കേന്ദ്രീകരിച്ച്​ ഗവേഷണം നടത്തി പുതിയ നിഗമനത്തിൽ എത്തിച്ചേർന്നത്. പ്രത്യേകതരം കല്ലുകൾ തെരഞ്ഞെടുത്ത്​ പഠനം നടത്തുകയായിരുന്നു. ചുണ്ണാമ്പു കല്ലുകളുടെ ഫോസിലുകളും പൗരാണിക അവശിഷ്​ ടങ്ങളുമാണ് പരീക്ഷണത്തിനായി ഗവേഷക സംഘം ഉപയോഗിച്ചത്.

ഇത്​ സംബന്ധിച്ച ​ഗവേഷണ പഠനം 'ജേണൽ ഓഫ് അപ്ലൈഡ് ഇക്കോളജി ആൻഡ് എൻവയ​ൺമൻെറൽ റിസർച്​'മാഗസി​ൻെറ ആഗസ്​റ്റ്​ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാത്സ്യം കാർബണേറ്റി​ൻെറ പ്ലേറ്റുകളാൽ രൂപപ്പെട്ട 'കൊക്കോ ലിത്​സ്​'ഫോസിലുകൾ പ്രധാനമായും പരീക്ഷണത്തിന് ഉപയോഗപ്പെടുത്തിയതായും കോളജ് ഓഫ് മറൈൻ സയൻസ്​ ഫാക്കൽറ്റി അംഗം ഡോ. മുഹമ്മദ് ഹംദി അൽ-ജഹ്ദാലി പറഞ്ഞു. ഫ്ലോറിഡ സ്​റ്റേറ്റ് യൂനിവേഴ്​സിറ്റിയിൽനിന്ന് ഗവേഷണം പൂർത്തിയാക്കിയ ഇദ്ദേഹം ആഗോള പര്യവേക്ഷണ ദൗത്യസംഘത്തിലെ ആദ്യ സൗദി പൗരൻ എന്ന ബഹുമതിക്ക്​ അർഹനായ ശാസ്​ത്രജ്ഞനാണ്​. പർവതങ്ങളെ കുറിച്ച് ഡോ. മുഹമ്മദ് ഹംദി അൽ-ജഹ്ദാലി നടത്തിയ ഗവേഷണങ്ങൾ ഇതിനകം ലോകശ്രദ്ധ നേടിയിട്ടുണ്ട്​.

37 ദശലക്ഷം വർഷം പഴക്കമുള്ള വടക്കൻ സൗദിയിലെ പർവതങ്ങൾ രൂപപ്പെടുന്നതിന് ഏകദേശം 200 ദശലക്ഷം വർഷം മുമ്പ് സൂക്ഷ്​മജീവികൾ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടതായ നിഗമനവും ഭൂമിശാസ്ത്ര രേഖയിൽനിന്നും മനസ്സിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഭൗമശാസ്ത്ര പഠനങ്ങളിൽ ചുണ്ണാമ്പുകല്ല് അവശിഷ്​ടങ്ങളും ഫോസിലുകളും പാറകളുടെ ഭൂമിശാസ്ത്രപരമായ യുഗങ്ങൾ നിർണയിക്കാൻ പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulf news#saudi news
Next Story