ആദിത്യ എല്‍ 1 ജനുവരി ആറിന് ലക്ഷ്യത്തിലെത്തും
text_fieldsഅഹ്മദാബാദ്: ഇന്ത്യയുടെ സൗരപഠന ദൗത്യമായ ആദിത്യ എല്‍ 1 പേടകം ജനുവരി ആറിന് ലക്ഷ്യത്തിലെത്തുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. സന്നദ്ധ സംഘടനയായ വിജ്ഞാന ഭാരതി സംഘടിപ്പിച്ച ഭാരതീയ വിജ്ഞാന സമ്മേളനത്തിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ സമയം പിന്നീട് അറിയിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ട്രാന്‍സ് ലഗ്രാന്ജ് പോയന്റ് 1ൽ ആണ് എത്തേണ്ടത്. ഇവിടെയെത്തിയശേഷം അഞ്ചുവർഷത്തോളം പേടകം സൂര്യനെക്കുറിച്ചും ബഹിരാകാശത്തെ മറ്റു കണങ്ങളെക്കുറിച്ചും പഠനം നടത്തും. സെപ്റ്റംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ആദിത്യ എൽ 1 പേടകം വിക്ഷേപിച്ചത്. ചന്ദ്രയാന്റെ മൂന്ന് ദൗത്യങ്ങള്‍, മംഗള്യാന് എന്നിവക്ക് ശേഷം ഇന്ത്യ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് അയക്കുന്ന പേടകമാണ് ആദിത്യ എൽ 1. ഭാരതീയ സ്പേസ് സ്റ്റേഷൻ എന്ന പേരിൽ ബഹിരാകാശ നിലയം പണിയാൻ രാജ്യത്തിന് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.