Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightബഹിരാകാശ നിലയത്തിൽ...

ബഹിരാകാശ നിലയത്തിൽ നിന്ന്​ റമദാൻ ആശംസ നേർന്ന്​ അൽ നിയാദി

text_fields
bookmark_border
ബഹിരാകാശ നിലയത്തിൽ നിന്ന്​ റമദാൻ ആശംസ നേർന്ന്​ അൽ നിയാദി
cancel

ദുബൈ: അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ​നി​ന്ന്​ റ​മ​ദാ​ൻ ആ​ശം​സ നേ​ർ​ന്ന്​ യു.​എ.​ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി. ച​ന്ദ്ര​ക്ക​ല തെ​ളി​യു​ന്ന വി​ഡി​യോ സ​ഹി​ത​മാ​ണ്​ ട്വി​റ്റ​റി​ൽ ആ​ശം​സ വാ​ച​ക​ങ്ങ​ൾ കു​റി​ച്ച​ത്. എ​ല്ലാ​വ​ർ​ക്കും അ​നു​ഗൃ​ഹീ​ത​മാ​യ ഒ​രു റ​മ​ദാ​ൻ കാ​ലം നേ​രു​ന്ന​താ​യി അ​ദ്ദേ​ഹം കു​റി​ച്ചു. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ സ്ഥ​ല​മാ​യ ക​പ്പോ​ള​യി​ൽ നി​ന്നാ​ണ്​ ച​ന്ദ്ര​ക്ക​ല​യു​ടെ ചി​ത്രം പ​ക​ർ​ത്തി​യ​ത്. രാ​ത്രി​നേ​ര​ത്ത്​ ച​ന്ദ്ര​ന്‍റെ ചെ​റി​യ ഭാ​ഗം ന​ല്ല തി​ള​ക്ക​ത്തി​ലാ​ണ്​ വി​ഡി​യോ​യി​ലു​ള്ള​ത്. മ​റ്റു ഭാ​ഗ​ങ്ങ​ൾ ചെ​റി​യ ​വെ​ളി​ച്ച​ത്തി​ൽ തെ​ളി​യു​ന്നു​മു​ണ്ട്.

അ​റ​ബ്​ ലോ​ക​ത്തെ ആ​ദ്യ ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ യാ​ത്രി​ക​നാ​യ അ​ൽ നി​യാ​ദി മാ​ർ​ച്ച്​ മൂ​ന്നി​നാ​ണ്​ നി​ല​യ​ത്തി​ൽ എ​ത്തി​യ​ത്. റ​മ​ദാ​ൻ കാ​ല​ത്ത്​ നോ​മ്പ്​ അ​നു​ഷ്ഠി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം നേ​ര​ത്തേ മാ​ധ്യ​മ​ങ്ങ​ളോ​ട്​ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ​ത്ത​പ്പ​ഴം അ​ട​ക്ക​മു​ള്ള വി​ഭ​വ​ങ്ങ​ളും ഇ​തി​നാ​യി ക​രു​തി​യി​ട്ടു​ണ്ട്. നാ​സ​യു​ടെ മി​ഷ​ൻ ക​മാ​ൻ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​വ​ൻ, പൈ​ല​റ്റ് വാ​റ​ൻ ഹോ​ബ​ർ​ഗ്, റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ആ​ൻ​ഡ്രേ ഫെ​ഡ് യാ​വേ​വ് എ​ന്നി​വ​രാ​ണ് അ​ൽ നി​യാ​ദി​ക്ക്​ ഒ​പ്പ​മു​ള്ള​ത്.

അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ആ​റു മാ​സ​ത്തെ ദൗ​ത്യ​ത്തി​ൽ 250 ഗ​വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ സം​ഘം ന​ട​ത്തും. ഇ​വ​യി​ൽ 20 പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​ൽ നി​യാ​ദി ത​ന്നെ​യാ​ണ്​ നി​ർ​വ​ഹി​ക്കു​ക. ദൗ​ത്യം പ്ര​ധാ​ന​മാ​യും മ​നു​ഷ്യ​നെ വ​ഹി​ച്ചു​ള്ള ചാ​ന്ദ്ര​യാ​ത്ര​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കാ​നു​ള്ള​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spaceRamadan wishesAl Niadi
News Summary - Al Niadi Ramadan wishes from space station
Next Story