ആമസോൺ വെയർഹൗസിൽ ‘റോബോട്ടുകൾക്ക്’ ജോലി; ആശങ്കയറിയിച്ച് ‘മനുഷ്യ’ തൊഴിലാളികൾ
text_fieldsറീട്ടെയിൽ ഭീമനായ ആമസോൺ തങ്ങളുടെ വെയർഹൗസിൽ പരീക്ഷണാടിസ്ഥാനത്തിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ വിന്യസിച്ചു. പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനായാണ് യു.എസിലെ സംഭരണ ശാലകളില്‍ ഡിജിറ്റ് എന്ന് പേരിട്ടിരിക്കുന്ന റോബോട്ടുകളെ പരീക്ഷിക്കുന്നത്.
കാലുകളും കൈകളുമൊക്കെയുള്ള റോബോട്ടുകൾക്ക് ചലിക്കാനും സാധനങ്ങൾ എടുക്കാനുമൊക്കെ സാധിക്കും. വെയർഹൗസിലെ ശൂന്യമായ ടോട്ട് ബോക്സുകൾ മാറ്റാൻ ഉപകരണം ഉപയോഗിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഭാവിയിൽ, ഓർഡറുകൾക്ക് അനുസരിച്ച് വെയർഹൗസിലുള്ള സാധനങ്ങൾ എടുക്കാനും മറ്റുമൊക്കെ റോബോട്ടുകളെ ഉപയോഗിച്ചേക്കാം.
ഇതുവരെ മനുഷ്യർ ചെയ്തുകൊണ്ടിരുന്ന ജോലിയാണ് അമേരിക്കൻ ഇ-കൊമേഴ്സ് ഭീമൻ റോബോട്ടുകളെ ഏൽപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ‘റോബോട്ട്’ കമ്പനിയിലെ ഏകദേശം 1.5 ദശലക്ഷം വരുന്ന തൊഴിലാളികളെയും അവരുടെ തൊഴിലിനെയും മോശമായി ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതിനിടെ, തൊഴിലാളികൾ ഈ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി എത്തിയിട്ടുണ്ട്.
എന്നാൽ, ആമസോൺ റോബോട്ടിക്‌സിലെ ചീഫ് ടെക്‌നോളജിസ്റ്റായ ടൈ ബ്രാഡി, വിശദീകരണവുമായി രംഗത്തുവന്നു. ഓട്ടോമേറ്റ് ചെയ്യുന്നത് ചില ജോലികൾ അനാവശ്യമാക്കുമെങ്കിലും, റോബോട്ടുകളുടെ വിന്യാസം പുതിയ തൊഴിൽ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ആമസോണ്‍ തൊഴിലാളികളെ വർഷങ്ങളായി റോബോട്ടുകളെ പോലെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഒരു ട്രേഡ് യൂണിയന്‍ ആരോപിച്ചു. ആമസോണിന്റെ പുതിയ തൊഴില്‍ നഷ്ടങ്ങളുടെ തുടക്കമാണ് എന്നും ഇതിനകം നൂറുകണക്കിന് തൊഴിലുകള്‍ നഷ്ടമാകുന്നതിന് തങ്ങള്‍ സാക്ഷിയായിട്ടുണ്ടെന്നും യു.കെയിലെ ജിഎംബി എന്ന ട്രേഡ്യൂണിയന്‍ സംഘാടകന്‍ സ്റ്റുവര്‍ട്ട് റിച്ചാര്‍ഡ് വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.