മൃഗങ്ങൾക്ക് എണ്ണാൻ അറിയുമോ?
text_fieldsമനുഷ്യനെപ്പോലെ മൃഗങ്ങൾക്കും എണ്ണാൻ അറിയാമോ? നൂറ്റാണ്ടുകളായുള്ള ശാസ്ത്രലോകത്തിന്റെ ചോദ്യമാണിത്. ഈ ചോദ്യത്തിന് ഭാഗികമായെങ്കിലും ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ദി ചൈനീസ് യൂനിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ മെഡിക്കൽ ഗവേഷകർ. എലികളിൽ നടത്തിയ പരീക്ഷണത്തിൽ അവ അക്കങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതായും മനുഷ്യനെപ്പോലെത്തന്നെ അവക്ക് എണ്ണാൻ കഴിയുമെന്നും അവർ കണ്ടെത്തിയിരിക്കുന്നു. അതിനിർണായകമായ ഈ ഗവേഷണ ഫലം ‘സയൻസ് അഡ്വാൻസസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡിസ്കാൽകുലിയ എന്നൊരു രോഗമുണ്ട്. പഠനവൈകല്യവുമായി ബന്ധപ്പെട്ടൊരു രോഗമാണത്. ആകെ ജനസംഖ്യയിൽ മൂന്ന് മുതൽ ഏഴ് ശതമാനം പേർക്കും ഈ രോഗം ഏറിയും കുറഞ്ഞുമുണ്ടെന്നാണ് കണക്ക്. ഗണിതക്രിയകൾ വശമില്ലാതിരിക്കുക, സംഖ്യകളുടെ മൂല്യത്തെക്കുറിച്ച് ധാരണയില്ലായ്മ, കൃത്യതയോടെ അക്കങ്ങൾ തിരിച്ചറിഞ്ഞ് എണ്ണാൻ സാധിക്കാതിരിക്കുക എന്നൊക്കെയാണ് രോഗലക്ഷണങ്ങൾ. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളിലെ ക്ഷമതക്കുറവാണ് ഇതിന് കാരണമെന്നും തലച്ചോറിലെ ഏത് ഭാഗമാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതെന്നും നേരത്തേ തന്നെ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. സമാനമായി എലിയുടെ മസ്തിഷ്കത്തിൽ നടത്തിയ പരിശോധനയിലാണ് അവക്കും ‘എണ്ണൽ വിദ്യ’ പഠിക്കാനാകുമെന്ന് മനസ്സിലായത്. ഇതിനായി എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സവിശേഷമായ ഗണിതരീതി തയാറാക്കി അവയെ പരിശീലിപ്പിച്ചു. ഓരോ നമ്പറുകൾക്കും പ്രത്യേക ശബദ്ങ്ങൾ ആവിഷ്കരിച്ചു. ആ ശബദ്ങ്ങളിൽനിന്ന് അവ കൃത്യതയോടെ സംഖ്യകൾ മനസ്സിലാക്കുന്നതായി ഗവേഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.