ശബ്ദാതിവേഗ ബ്രഹ്മോസ് ക്രൂസ് മിസൈൽ പരീക്ഷിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ശക്തിവിളിച്ചോതി, ബ്രഹ്മോസ് ശബ്ദാതിവേഗ ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. നാവികസേനയുടെ മിസൈൽ പ്രതിരോധകപ്പലായ ഐ.എൻ.എസ് മർമഗോവയിൽനിന്ന് തൊടുത്ത ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി സേനാവൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ നാവികസേനയുടെ കടലിലെ ശക്തി തെളിയിക്കുന്നതായിരുന്നു പരീക്ഷണമെന്നും തദ്ദേശീയ സാങ്കേതികവിദ്യയിൽ നിർമിച്ച ഇവ ആത്മനിർഭരതയുടെ പ്രതീകമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. എവിടെയാണ് പരീക്ഷണം നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് ഏറോസ്പേസ് ലിമിറ്റഡ് നിർമിക്കുന്ന ശബ്ദാതിവേഗ ബ്രഹ്മോസ് ക്രൂസ് മിസൈലുകൾ, മുങ്ങിക്കപ്പലുകളിൽനിന്നും കപ്പലുകളിൽനിന്നും വിമാനങ്ങളിൽ നിന്നും കരയിൽനിന്നുമെല്ലാം തൊടുക്കാവുന്നവയാണ്. ശബ്ദത്തേക്കാൾ മൂന്നുമടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന ഈ മിസൈലുകൾ ഇന്ത്യ കയറ്റുമതി ചെയ്യാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.