Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right50,000 വർഷത്തിനിടെ...

50,000 വർഷത്തിനിടെ ആദ്യമായി ‘സി/2022 ഇ 3’ ഭൂമിക്കരികിലേക്ക്; നഗ്നനേത്രങ്ങളാൽ വാൽനക്ഷത്രത്തെ ദർശിക്കാനാകും

text_fields
bookmark_border
50,000 വർഷത്തിനിടെ ആദ്യമായി ‘സി/2022 ഇ 3’ ഭൂമിക്കരികിലേക്ക്; നഗ്നനേത്രങ്ങളാൽ വാൽനക്ഷത്രത്തെ ദർശിക്കാനാകും
cancel
camera_alt

ടെലസ്കോപ് ഉപയോഗിച്ച് എടുത്ത സി/2022 ​ഇ 3 (ഇ​സ​ഡ്.​ടി.​എ​ഫ്) എ​ന്ന വാ​ൽ​ന​ക്ഷ​ത്രത്തിന്റെ ചിത്രം

ന്യൂയോർക്: അടുത്തിടെ കണ്ടെത്തിയ വാൽനക്ഷത്രം ഭൂമിക്കരികിലേക്ക് എത്തുന്നു. 50,000 വർഷത്തിനിടെ ആദ്യമായാണ് ഭൂമിക്കരികിലേക്ക് സി/2022 ഇ 3 (ഇസഡ്.ടി.എഫ്) എന്ന വാൽനക്ഷത്രം എത്തുന്നത്.

ഫെബ്രുവരി ഒന്നോടെ ഭൂമിക്കരികിലേക്ക് എത്തുന്ന ഈ വാൽനക്ഷത്രത്തെ നഗ്നനേത്രങ്ങളാൽ ദർശിക്കാനാകുമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. മാർച്ച് 12ഓടെ സൂര്യന് സമീപത്തുകൂടെ നീങ്ങുന്ന ഈ വാൽനക്ഷത്രം ഫെബ്രുവരി ഒന്നിനാണ് ഭൂമിക്കരികിലേക്ക് എത്തുന്നത്. രാത്രിയിൽ നഗ്നനേത്രങ്ങൾ ഉപയോഗിച്ച് കാണാൻ സാധിക്കുമെന്ന് പാരിസ് വാന നിരീക്ഷണകേന്ദ്രത്തിലെ വിദഗ്ധൻ നിക്കോളാസ് ബിവെർ പറഞ്ഞു. 2022ലാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്. 2020 മാർച്ചിലാണ് അവസാനമായി ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങളുപയോഗിച്ച് വാൽനക്ഷത്രത്തെ ദർശിക്കാനായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cometC/2022 E3
News Summary - 'C/2022 E3' approaches Earth for first time in 50,000 years; The comet can be seen with the naked eye
Next Story