കാൻസർ കോശങ്ങൾ രക്തത്തിൽ കൂടുതൽ പടരുന്നത് ഉറക്കത്തിലെന്ന് പഠനം
text_fieldsകാൻസർ കോശങ്ങൾ ഉറക്കസമയത്ത് കൂടുതൽ സജീവമാകുകയും രക്തത്തിൽ വേഗം പടരുമെന്നും പഠനം. സ്തനാർബുദം ഉള്ളവരിലാണ് ഇത് കൂടുതൽ സംഭവിക്കുക. ഉറക്കസമയത്ത് കോശങ്ങൾ കൂടുതൽ സജീവമായിരിക്കുകയും രക്തത്തിലേക്ക് പടരുകയും ചെയ്യും. ആദ്യം എലികളിലും പിന്നീട് കാൻസർ ബാധിച്ച 30 മനുഷ്യരിലുമാണ് പഠനം നടത്തിയത്. ഇതിൽ ഉറക്കസമയത്ത് റ്റ്യൂമർ ലെവൽ കൂടുതലായി കണ്ടെത്തി.
എന്നാൽ, രോഗികൾ ഉറക്കം കുറക്കുന്നതും അപകടമാണെന്ന് ഗവേഷകർ പറയുന്നു. പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടക്കുകയാണ്. സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ടിലും ബേസൽ സർവകലാശാലയിലുമാണ് ഗവേഷണം നടന്നത്. നേച്ചർ എന്ന ജേണലിൽ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശരീരത്തിന്‍റെ ഒരു ഭാഗത്ത് വികസിച്ച ശേഷം രക്തത്തിലൂടെ മറ്റ് ഭാഗത്തേക്ക് പടരുന്ന അർബുദാവസ്ഥയാണ് മെറ്റാ കാൻസർ. ഇത്തരത്തിൽ പടരുന്ന കോശങ്ങൾക്ക് ആദ്യ ഘട്ട കാൻസർ കോശങ്ങളുടെ സ്വഭാവമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇവ രക്തത്തിലൂടെ പടരുന്നതാണെന്ന നിഗമനത്തിൽ എത്തിച്ചേരുന്നത് കോശങ്ങളുടെ സ്വഭാവ വ്യത്യാസം നിരീക്ഷിച്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.