ശാസ്ത്രലോകത്തിന് കൗതുകമായി ഭൂമിക്കടിയിൽ ഇരപിടിക്കുന്ന നെപ്പന്തസ് സസ്യം
text_fieldsഭൂമിക്കടിയിൽ വെച്ച് ഇരപിടിക്കുന്ന നെപ്പന്തസ് വർഗത്തിലെ സസ്യത്തെ കണ്ടെത്തി. നെപ്പന്തസ് പ്യുഡിക്ക എന്നാണ് ഇതിന്‍റെ ശാസ്ത്രീയ നാമം. മാംസഭുക്കുകളായ സസ്യമാണ് നെപ്പന്തസ്. എന്നാൽ ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയതിൽ പ്യുഡിക്ക മാത്രമാണ് ഭൂമിക്കടിയിൽ ഇരപിടിക്കാനുള്ള കഴിവ് വികസിപ്പിച്ചിട്ടുള്ളത്.
ഇന്തോനീഷ്യയിലെ ബോർണിയൊ ഐലന്‍ഡിലെ കലിമന്താനിലാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. ഭൂമിക്കടിയിലുള്ള പുഴുക്കളെയും വണ്ടുകളെയും ലാർവകളെയുമൊക്കെയാണ് ഇവ ആഹാരമാക്കുന്നത്.
ഒരു കോളാമ്പി പോലെ തുറന്നിരുക്കുന്ന വായ ഭാഗമുള്ള സസ്യമാണ് നെപ്പന്തസ്. ഈ രൂപത്തെയാണ് പിച്ചർ എന്ന് പറയുന്നത്. ഇതിന്‍റെ വക്കത്തെത്തുന്ന പ്രാണികൾ വായഭാഗത്തിനകത്തേക്ക് കയറിയാൽ ഇതിലെ ദ്രാവകത്തിൽ തെന്നി ഉള്ളിലേക്ക് വീഴും. ഇതാണ് നെപ്പന്തസുകളുടെ ഇരപിടിയൻ രീതി.
ഭൂമിക്കടിയിൽ വളരുന്ന തരത്തിൽ 11 സെന്‍റിമീറ്റർ നീളമുള്ള പിച്ചറാണ് പ്യുഡസിനുള്ളത്. ചെക്ക് റിപ്പബ്ലിക്കിൽ മെൻഡൽ സർവകലാശാലയിലാണ് കൂടുതൽ ഗവേഷണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.