Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right‘ഞാൻ നിന്നെ...

‘ഞാൻ നിന്നെ ഉറ്റുനോക്കുന്നുണ്ട്!’; ലാൻഡറിന്‍റെ ചിത്രം പകർത്തി ചന്ദ്രയാൻ 2

text_fields
bookmark_border
Chandrayaan-3-lander image
cancel

ബം​​ഗ​​ളൂ​​രു: ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ചന്ദ്രയാൻ 3ലെ ലാൻഡർ മൊഡ്യൂലിന്‍റെ ചിത്രം പകർത്തി ചന്ദ്രയാൻ 2 ഉപഗ്രഹം. ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തിയ ആഗസ്റ്റ് 23ന് പകർത്തിയ ചിത്രമാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.


ചന്ദ്രന്‍റെ പ്രതലത്തിലുള്ള ലാൻഡറിനെയും ചിത്രത്തിൽ കാണാം. ‘ഞാൻ നിന്നെ ഉറ്റുനോക്കുന്നുണ്ട്!’ എന്ന കുറിപ്പ് തമാശ ഇമോജിയോടെയാണ് ചിത്രം എക്സിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ചന്ദ്രനെ വലംവെക്കുന്നതിനിടെ ചന്ദ്രയാൻ 2ലെ ഓർബിറ്റർ ഹൈ റെസലൂഷൻ കാമറയാണ് (OHRC) ലാൻഡറിന്‍റെ ചിത്രം പകർത്തിയത്. ഏറ്റവും മികവുറ്റ കാമറയാണ് ചന്ദ്രയാൻ 2ലെ ഓർബിറ്ററിലേത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിന്‍റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ ഇന്നലെ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു.

രണ്ടാം ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായ ചന്ദ്രയാൻ രണ്ട് 2019 ജൂലൈ 22നാണ് വിക്ഷേപിച്ചത്. എന്നാൽ, സോഫ്റ്റ് ലാൻഡിങ് പരാജയത്തെ തുടർന്ന് ചന്ദ്രയാൻ രണ്ടിലെ വിക്രം ലാൻഡർ ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങി തകർന്നു. ലാൻഡിങ് പരാജയ മാറ്റിനിർത്തിയാൽ 95 ശതമാനം വിജയമായിരുന്നു ചന്ദ്രയാൻ രണ്ട് ദൗത്യം. എന്നാൽ, പേടകത്തിന്‍റെ ഭാഗമായ ഓർബിറ്റർ വർഷങ്ങൾ പിന്നിട്ടിട്ടും ചന്ദ്രനെ വലംവെക്കുന്നത് തുടരുകയാണ്.

ആഗസ്റ്റ് 23നാണ് ചന്ദ്രയാൻ മൂന്ന് പേടകത്തിലെ ലാൻഡർ വിജയകരമായി ചന്ദ്രന്‍റെ മണ്ണിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്. തുടർന്ന് നാല് മണിക്കൂറിന് ശേഷമാണ് ലാ​​ൻ​​ഡ​​റി​​ന്റെ വാ​​തി​​ൽ തു​​റ​​ന്ന് റോ​​വ​​ർ പുറത്തെത്തി. റാം​​പി​​ലൂടെ പുറത്തിറങ്ങിയ റോവർ ച​​ന്ദ്രന്‍റെ മണ്ണിൽ പര്യവേക്ഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISROChandrayaan 3Chandrayaan 2
News Summary - Chandrayaan 2 captures the image of the Chandrayaan 3 lander
Next Story