ചന്ദ്രയാൻ-3 വിക്ഷേപണം ജൂലൈ 14 ന്
text_fieldsബംഗളൂരു: ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ജൂലൈ 14 ന് വിക്ഷേപിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) അറിയിച്ചു. ഉച്ചയ്ക്ക് 2.35നാണ് സമയം. ജൂലൈ 13ന് വിക്ഷേപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തെ വിക്ഷേപണവാഹനമായ എൽ.വി.എം 3മായി കഴിഞ്ഞ ദിവസം കൂട്ടിച്ചേർത്തിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലാണ് സംയോജനം നടന്നത്.
ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാൻ മൂന്നിന്റെ ഘടകങ്ങൾ. ഉപഗ്രഹം (ഓർബിറ്റർ) ഉണ്ടാവില്ല. 3900 കിലോഗ്രാമാണ് പേടകത്തിന്റെ ആകെ ഭാരം. ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയും റോവര്‍ അവിടെ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.