ചന്ദ്രനിൽ വിജയകരമായി ഇറങ്ങി ചാങ് ഇ 6
text_fieldsബെയ്ജിങ്: ചന്ദ്രനെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞമാസം മൂന്നിന് വിക്ഷേപിച്ച ചാങ് ഇ 6 പേടകം ചന്ദ്രന്റെ വിദൂരഭാഗത്ത് വിജയകരമായി ഇറങ്ങിയതായി ചൈന. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 06.23ന് ചന്ദ്രന്റെ ദക്ഷിണധ്രുവ-എയ്റ്റ്കെൻ തടത്തിലാണ് ചാങ് ഇ 6 സ്പർശിച്ചത്. സൗരയൂഥത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗർത്തമാണ് ദക്ഷിണധ്രുവ- എയ്റ്റ്കെൻ തടം.
ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്തുന്നതിനാണ് ചാങ് ഇ 6 ചൈനയുടെ നാഷനൽ സ്പേസ് അഡ്മിനിസ്ട്രേഷൻ വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് വസ്തുക്കൾ ശേഖരിക്കാൻ പേടകം മൂന്നുദിവസം വരെ ചെലവഴിക്കേണ്ടിവരും. 2019ൽ ചൈന വിക്ഷേപിച്ച ചാങ് ഇ 4 ആണ് ഇതിനുമുമ്പ് ചന്ദ്രന്റെ വിദൂരഭാഗത്ത് വിജയകരമായി ഇറങ്ങിയ ഏക പേടകം.
വെൻചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽനിന്നാണ് ചാങ് ഇ 6 വിക്ഷേിച്ചത്. ചാങ് ഇ 6 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിനെ ‘ചരിത്ര നിമിഷം’എന്നാണ് ചൈനയിലെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. 2030ൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനുമുമ്പ് മൂന്ന് പേടകങ്ങൾകൂടി വിക്ഷേപിക്കാനാണ് ചൈന പദ്ധതിയിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.