സൂര്യന്റെ രഹസ്യങ്ങൾ തേടി ചൈനീസ് ഉപഗ്രഹം വിക്ഷേപിച്ചു
text_fieldsബെയ്ജിങ്: സൂര്യനെ സംബന്ധിച്ച രഹസ്യങ്ങള്‍ ചുരുളഴിക്കാൻ ലക്ഷ്യമിട്ട് അഡ്വാന്‍സ്ഡ് സ്പേസ് ബേസ്ഡ് സോളാര്‍ ഒബ്സര്‍വേറ്ററി (എ.എസ്.ഒ-എസ്) വിജയകരമായി വിക്ഷേപിച്ച് ചൈന. കുവാഫു-1 എന്നു പേരുള്ള ഉപഗ്രഹം ബെയ്ജിങ് സമയം ഞായറാഴ്ച രാവിലെ 7.43ന് മംഗോളിയയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽനിന്നാണ് വിക്ഷേപിച്ചത്. പേടകം ഭൂമിയിൽനിന്ന് 720 കിലോമീറ്റർ ഉയരത്തിലുള്ള നിശ്ചിത ഭ്രമണപഥത്തിലെത്തി. ബഹിരാകാശ-കാലാവസ്ഥ പ്രവചനങ്ങൾ മെച്ചപ്പെടുത്താനും ഉപഗ്രഹത്തിലൂടെ ലക്ഷ്യമിടുന്നു.
സൂര്യന്റെ കാന്തികവലയത്തെക്കുറിച്ച് പഠിക്കുന്നതിനായുള്ള മാഗ്നറ്റോഗ്രാഫ്, റേഡിയേഷനുകളെക്കുറിച്ച് പഠിക്കുന്നതിനുള്ള എക്സ്റേ ഇമേജര്‍, അള്‍ട്രാവയലറ്റ് ഉപയോഗിച്ചുള്ള നിരീക്ഷണങ്ങള്‍ക്കായുള്ള കൊറോണഗ്രാഫ് ഉൾപ്പെടെയുള്ള ഉപകരണങ്ങള്‍ ഒബ്സര്വേറ്ററിയിലുണ്ട്.
സൂര്യനിലെ പൊട്ടിത്തെറികളും സൂര്യന്റെ കാന്തിക ക്ഷേത്രവും തമ്മിലുള്ള ബന്ധം, സൗരജ്വാല, കൊറോണല്‍ മാസ് ഇജക്ഷന്, സൗരകൊടുങ്കാറ്റുകള്‍ വീശുന്ന സൂര്യന്റെ പ്രധാന മേഖലയായ മിഡില്‍ കൊറോണയെക്കുറിച്ചും പഠിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.