ചൈന ബഹിരാകാശ നിലയത്തിന്റെ വലുപ്പം ഇരട്ടിയാക്കുന്നു
text_fieldsബെയ്ജിങ്: നാസയുമായുള്ള മത്സര പശ്ചാത്തലത്തിൽ ചൈന ബഹിരാകാശ കേന്ദ്രത്തിന്റെ വലുപ്പം ഇരട്ടിയാക്കുന്നു. ചൈനയുടെ സ്വയം ബഹിരാകാശനിലയം ടിയാൻഗോങ് 2022 അവസാനം മുതൽ പ്രവർത്തിക്കുന്നു.
മൂന്നുപേർ നിലവിൽ നിലയത്തിലുണ്ട്. ആറുമാസം കൂടുമ്പോൾ നേരത്തെയുള്ളവർ മടങ്ങിയെത്തി പുതിയ ആളുകൾ പോകുന്നുണ്ട്. പരമാവധി ഏഴുപേർക്ക് കഴിയാനുള്ള സൗകര്യമാണ് നിലയത്തിലുള്ളത്.
നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്‌എസ്) 2030ൽ ദൗത്യം അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്. ഈ സമയം വിവിധ രാജ്യങ്ങളിൽനിന്നുള്ള ബഹിരാകാശ സഞ്ചാരികൾക്ക് അവസരമൊരുക്കി വലിയ ബഹിരാകാശ ശക്തിയാകാനാണ് ചൈനയുടെ ശ്രമം.
ഇന്ത്യ, ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്കും ബഹിരാകാശ പദ്ധതികളുണ്ട്. ചാന്ദ്ര, സൗര ദൗത്യങ്ങളിലൂടെ ഇന്ത്യ ബഹിരാകാശ ഗവേഷണ മേഖലയിൽ കരുത്ത് തെളിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.