‘സുഹൈലി’ന്റെ സവിശേഷത അറിയാൻ ക്ലാസുകൾ സംഘടിപ്പിച്ചു
text_fieldsഷാർജ: രാജ്യത്തെ കാലാവസ്ഥയിൽ കാര്യമായ മാറ്റത്തിന്റെ സൂചന നൽകുന്ന ‘കാനോപ്പസ്’ എന്നറിയപ്പെടുന്ന സുഹൈൽ നക്ഷത്രത്തിന്റെ സവിശേഷതയെയും രൂപത്തെയും കുറിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു. ഷാർജ അക്കാദമി ഫോർ അസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജിയാണ് പരിപാടിയുടെ സംഘാടകർ.
ബഹിരാകാശ ശാസ്ത്രത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും വൈവിധ്യമാർന്ന മേഖലകളിൽ പ്രാദേശിക സമൂഹത്തെ ബോധവത്കരിക്കാനും അവരുടെ കഴിവുകളും അറിവും സമ്പന്നമാക്കാനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.
നക്ഷത്രങ്ങളുടെ പേരുകൾ, അവയുടെ ചലനം, ഏറ്റവും പ്രധാനപ്പെട്ട നക്ഷത്രസമൂഹങ്ങൾ, നക്ഷത്രനിരീക്ഷണത്തിനും കൃഷിക്കും ഏറ്റവും അനുയോജ്യമായ സമയം നിർണയിക്കാൻ നക്ഷത്രങ്ങൾ എങ്ങനെ സഹായിക്കുന്നു തുടങ്ങിയ വിവിധ കാര്യങ്ങൾ പരിപാടിയിൽ വിശദീകരിച്ചു. കൊടും ചൂടിനാശ്വാസം ലഭിക്കാൻ സുഹൈൽ നക്ഷത്രത്തിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു യു.എ.ഇ. ഒടുവിൽ മൂന്ന് ദിവസം മുമ്പാണ് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെട്ടത്. സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തോടെയാണ് രാജ്യം കനത്ത ചൂടിൽ നിന്നും തണുത്ത കാലാവസ്ഥയിലേക്ക് മാറുന്നത്. പ്രഭാഷണത്തോടനുബന്ധിച്ച് ശാസ്ത്ര പ്രദർശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.