ഓർമശക്തി മെച്ചപ്പെടുത്താൻ ക്രാൻബെറികൾ സഹായിക്കുമെന്ന് പഠനം
text_fieldsലണ്ടൻ: ഭക്ഷണത്തിൽ ക്രാൻബെറികൾ ഉൾപ്പെടുത്തുന്നത് ഓർമശക്തി മെച്ചപ്പെടുത്താനും ഡിമേൻഷ്യ പോലുള്ള മറവി രോഗങ്ങൾ തടയാനും സഹായിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. യു.കെയിലെ ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് ക്രാൻബെറിയുടെ ന്യൂറോപ്രൊട്ടക്ടീവ് സാധ്യതകളെക്കുറിച്ച് ഗവേഷകർ ഉയർത്തിക്കാട്ടിയത്.
50നും 80നുമിടയിൽ പ്രായമുള്ളവർ ദിവസം ഒരു കപ്പ് ക്രാൻബറി കഴിക്കുന്നതിന്‍റെ ഗുണങ്ങൾ ഏറെയാണെന്ന് പഠനം പറയുന്നു. 12 ആഴ്ച ക്രാൻബെറി കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവർത്തനത്തെയും കൊളസ്ട്രോളിനെയും വലിയ രീതിയിൽ സ്വാധീനിക്കുമെന്നും ഗവേഷകർ കണ്ടെത്തി.
2050 ഓടെ ഡിമെൻഷ്യ 150 ദശലക്ഷം ആളുകളെ ബാധിക്കുമെന്നും ചികിത്സ ലഭ്യമല്ലാത്തതിനാൽ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തുന്നത് രോഗം വരാതിരിക്കാൻ സഹായിക്കുമെന്ന് യു.എ.ഇയിലെ നോർവിച് മെഡിക്കൽ സ്കൂളിലെ പ്രമുഖ ഗവേഷകനായ ഡോ. ഡേവിഡ് വോസൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.