നദി വറ്റിവരണ്ടപ്പോൾ തെളിഞ്ഞത് ദിനോസറിന്റെ കാൽപ്പാട്; അതും 21.3 കോടി വർഷം പഴക്കമുള്ളത്-വൈറൽ ചിത്രങ്ങൾ
text_fieldsഅമേരിക്കയിലെ ടെക്സാസിലെ ദിനോസർ വാലി സ്റ്റേറ്റ് പാർക്കിൽ കണ്ടെത്തിയ കാൽപ്പാടുകൾ അത്ഭുതമാകുന്നു. 113 ദശലക്ഷം (21.3 കോടി) വർഷം പഴക്കമുള്ള ദിനോസറുകളുടെ കാൽപ്പാടുകളാണിതെന്ന് ഗവേഷകർ പറയുന്നു. ദിനോസർ ട്രാക്കുകൾ വെളിപ്പെട്ടതായി പാർക്ക് തന്നെയാണ് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞത്. വേനലിൽ പാർക്കിലെ നദി വറ്റിയപ്പോഴാണ് കാൽപ്പാടുകൾ തെളിഞ്ഞുവന്നത്.
'പാർക്കിലെ നദിയുടെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ കണ്ടെത്തിയ ഭൂരിഭാഗം കാൽപ്പാടുകളും അക്രോകാന്തോസോറസിന്റെതാണ്. പ്രായപൂർത്തിയാകുമ്പോൾ ഏകദേശം 15 അടി ഉയരവും, ഏഴ് ടണ്ണിനടുത്ത് ഭാരവും വരുന്ന ദിനോസറായിരുന്നു ഇത്'-പാർക് വക്താവ് സ്റ്റെഫാനി സലീനാസ് ഗാർഷ്യ പറഞ്ഞു.കണ്ടെത്തിയതിൽ മറ്റൊരു കാൽപ്പാട് 'സൗരോപോസിഡോൺ'എന്ന ദിനോസർ വർഗത്തിന്റേതാണ്. ഈ ദിനോസറുകൾക്ക് 60 അടി ഉയരവും പ്രായപൂർത്തിയായപ്പോൾ 44 ടൺ ഭാരവുമുണ്ടക്‍വുമെന്നു ഗാർസിയ കൂട്ടിച്ചേർത്തു.
ഈ വേനൽക്കാലത്തെ അമിതമായ വരൾച്ച കാരണം, പാർക്കിലെ പ്രധാന നദിയുടെ മിക്ക സ്ഥലങ്ങളിലും പൂർണ്ണമായും വറ്റിവരണ്ടിരുന്നു. അതാണ് കാൽപ്പാടുകൾ തെളിഞ്ഞുവരാൻ കാരണം. യു.എസ് ഡ്രോട്ട് മോനിറ്ററിന്റെ റിപ്പോർട്ട് അനുസരിച്ച്, ടെക്‌സാസിൽ വരൾച്ച രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.