നിങ്ങളുടെ പേരിന്‍റെ ആദ്യാക്ഷരം 'L' ആണോ? അഭിനന്ദനമറിയിച്ച് നാസയുടെ മാർസ് റോവർ
text_fieldsനിങ്ങളുടെ പേര് തുടങ്ങുന്നത് ഇംഗ്ലീഷ് അക്ഷരമായ 'L' വെച്ചാണോ? എങ്കിൽ നിങ്ങൾക്ക് അഭിനന്ദനമറിയിച്ചിരിക്കുകയാണ് നാസയുടെ ചൊവ്വാ പര്യവേഷണ പേടകമായ പെർസവറൻസ്.
എന്തിനാണ് അഭിനന്ദനമെന്ന് അറിയുന്നതിന് മുമ്പ് പെർസിവറൻസ് ചൊവ്വയിൽ എന്താണ് ചെയ്യുന്നതെന്ന് നോക്കാം. ചൊവ്വയെ വാസയോഗ്യമാക്കാൻ എത്രത്തോളം സാധ്യതയുണ്ട് എന്ന അന്വേഷണത്തിനായാണ് 2020 ജൂലൈ 30ന് പെർസിവറൻസ് റോവറിനെ വിക്ഷേപിച്ചത്. 2021 ഫെബ്രുവരി 18ന് വിജയകരമായി ചൊവ്വയിൽ ഇറങ്ങുകയും ചെയ്തു.
ജീവനുണ്ടായിരുന്നതിന്റെ അടയാളങ്ങൾ തേടൽ, സാമ്പിളുകൾ ശേഖരിച്ച് സൂക്ഷിക്കൽ, മനുഷ്യവാസത്തിനുള്ള തയ്യാറെടുപ്പുകളുടെ പരീക്ഷണം എന്നീ ദൗത്യങ്ങളും പെർസിവറൻസിനുണ്ട്. സ്വന്തം സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുകയും ചെയ്യുന്നുണ്ട്.
എന്തിനാണ് 'L'ൽ പേര് തുടങ്ങുന്നവരെ അഭിനന്ദിച്ചതെന്നോ, പെർസിവറൻസ് ചൊവ്വയിലെ പാറയിൽ ലേസർ ഉപയോഗിച്ച് എഴുതാൻ പോകുന്ന ആദ്യ അക്ഷരമാണ് L. നിങ്ങളുടെ ഇനീഷ്യൽ ചരിത്രത്തിന്‍റെ ഭാഗമാകുകയാണെന്ന് പറഞ്ഞാണ് പെർസിവറൻസ് അഭിനന്ദിച്ചിരിക്കുന്നത്. ഈയൊരു അംഗീകാരത്തിന് നിങ്ങൾ എങ്ങനെയാണ് കടപ്പാട് രേഖപ്പെടുത്തുന്നതെന്നും തമാശയെന്നോണം ചോദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.