ഭൂമിയുടെ ഭ്രമണവേഗം കൂടി; കാരണം അജ്ഞാതം, സാധ്യതകൾ ഇങ്ങനെയെന്ന് ശാസ്ത്രലോകം
text_fieldsന്യൂഡൽഹി: ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം കൂടിയെന്ന് ശാസ്ത്രജ്ഞർ. ജൂലൈ 29നാണ് ഭൂമിയുടെ ഭ്രമണവേഗം ഉയന്നത്. ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ 24 മണിക്കൂറാണ് സാധാരണ എടുക്കാറ്. എന്നാൽ, ജൂലൈ 29ന് 1.59 മില്ലി സെക്കൻഡ് കുറവ് സമയം കൊണ്ട് ഭൂമി ഭ്രമണം പൂർത്തിയാക്കി.
2020 ജൂലൈ 19നാണ് ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ സമയത്ത് ഭൂമി ഭ്രമണം പൂർത്തിയാക്കിയത്. അടുത്ത വർഷവും ഭൂമി കുറഞ്ഞ സമയത്തിൽ ഭ്രമണം പൂർത്തിയാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, അത് റെക്കോർഡ് മറികടന്നില്ലെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
അതേസമയം, ഭൂമിയുടെ ഭ്രമണവേഗം കൂടിയതിന്റെ കാരണം ശാസ്ത്രലോകത്തിന് ഇനിയും അജ്ഞാതമാണ്. ധ്രുവങ്ങളിലെ മഞ്ഞുരുകി ഭൂമിയുടെ ഭാരം കുറയുന്നതാണ് ഭ്രമണവേഗം ഉയരാനുള്ള കാരണമെന്നാണ് ഒരു വാദം. ഭൂമിയുടെ അച്ചുതണ്ടിലുണ്ടായ മാറ്റമാണ് വേഗത്തിലുള്ള ഭ്രമണത്തിന് കാരണമെന്നാണ് മറ്റൊരു വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.