പിഎസ്എല്‍വി-സി55 വിക്ഷേപണ വിജയം; ഐ.എസ്.ആർ.ഒ-ക്ക് ഇലോൺ മസ്കിന്റെ അഭിനന്ദനം
text_fieldsവാണിജ്യ ഉപഗ്രഹ വിക്ഷേപണത്തിൽ ജൈത്രയാത്ര തുടരുന്ന ഇന്ത്യൻ സ്‍പേസ് റിസേർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) തങ്ങളുടെ വിശ്വസ്ത റോക്കറ്റായ പി.എസ്.എൽ.വിയിലൂടെ (പോളാർ സാറ്റ് ലൈറ്റ് ലോഞ്ച് വെഹിക്കിൾ) വീണ്ടും അഭിമാന നേട്ടം കൊയ്തിരിക്കുകയാണ്. സിംഗപൂരിന്റെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി-സി55 വിജയകരമായി നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‍പേസ് സെന്ററിൽനിന്ന് ശനിയാഴ്ചയായിരുന്നു വിക്ഷേപണം.
അതിനിടെ ടെസ്‍ല - സ്‍പേസ് എക്സ് തലവനായ ഇലോൺ മസ്ക് ഐ.എസ്.ആർ.ഒക്ക് അഭിനന്ദനവുമായി രംഗത്തെത്തി. പിഎസ്എൽവി-സി 55/ടെലിയോസ്-2 ദൗത്യം വിജയകരമായി പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടുള്ള ഐ.എസ്.ആർ.ഒയുടെ ട്വീറ്റിന് മറുപടിയായി "അഭിനന്ദനങ്ങൾ" എന്ന് അദ്ദേഹം എന്ന് ട്വീറ്റ് ചെയ്തു. നിലവിൽ 28000-ത്തിലേറെ ലൈക്കുകളാണ് മസ്കിന്റെ അഭിനന്ദന ട്വീറ്റിന് ലഭിച്ചിരിക്കുന്നത്.
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്‍പേസ് എക്സിന്റെ റോക്കറ്റ് സ്റ്റാർഷിപ്പ് വിക്ഷേപത്തിന് പിന്നാലെ പൊട്ടിത്തെറിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന റോക്കറ്റിന്റെ ആദ്യ പരീക്ഷണത്തിനിടെയായിരുന്ന സംഭവം. വിക്ഷേപണം നടന്ന് മിനിറ്റുകൾക്കകമായിരുന്നു പൊട്ടിത്തെറി. ടെക്സസിൽ നിന്നായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്.
ഉപഗ്രഹങ്ങളും ബഹികാരാകാശ ടെലിസ്കോപ്പുകളും ബഹിരാകാശത്തെത്തിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളില്‍ സഞ്ചരിച്ചെത്താമെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഭൂമിയിലെ യാത്രകൂടി സാധ്യമാകും എന്നതാണ് സ്റ്റാര്‍ഷിപ്പിനെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.
അതേസമയം, സിംഗപൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ്- 2, ചെറു ഉപഗ്രഹമായ ലൂമിലൈറ്റ്- 4 എന്നിവയായിരുന്നു പിഎസ്എല്‍വി 586 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്. ചെലവു കുറഞ്ഞ രീതിയിൽ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള പദ്ധതിയായ ‘പോയം രണ്ടിന്റെ’ സാങ്കേതിക പരീക്ഷണവും ഇതോടൊപ്പം നടത്തിയിരുന്നു.
നിശ്ചിത ഭ്രമണപഥത്തിൽ രണ്ടു ഉപഗ്രഹങ്ങളെയും സ്ഥാപിച്ചതായി ഐ.എസ്.ആർ.ഒ തലവൻ എസ്. സോമനാഥ് അറിയിച്ചിരുന്നു. 57 ാം ദൗത്യത്തിലൂടെ പി.എസ്.എൽ.വി അതിന്റെ വിശ്വാസ്യതയും അനുയോജ്യതയും വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.